26 C
Thrissur
ഞായറാഴ്‌ച, മെയ്‌ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നിര്യാതനായി – ബഹു. ടി.ആർ ജോസ് കശ്ശീശ 

0

ബഹു ടി.ആർ ജോസ് കശ്ശീശ

തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ സീനിയർ വൈദികന്മാരിൽ ഒരാളായ ബഹുമാനപ്പെട്ട ടി. ആർ. ജോസ് കശ്ശീശ ഇന്നലെ നിര്യാതനായി. തെറ്റയിൽ പാലൂക്കാരൻ കുടുംബാംഗമാണ്.1963 സബ് ഡീക്കനായും 1965-ൽ ശമ്മാശനായും 1976-ൽ കശ്ശീശയായും ഉയർത്തപ്പെട്ടു.
 സഭയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാർ തോമ ധർമ്മോ തിരുമേനിയിൽനിന്നും പട്ടം സ്വീകരിച്ച ഈ വൈദികന്റെ മകനും ഈ സഭയിലെ വൈദികനായി സേവനം നടത്തുന്നു. ശവസംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി വൈദിക സെമിത്തേരിയിൽ അടക്കം ചെയ്യുന്നു.
 ഭാര്യ- ശ്രീമതി ഹാംലെറ്റ് റോസ്ലെന്റ്റ് പി
 ബന്ധുമിത്രാദികൾ
 ശ്രീമതി ആനി ഡേവിഡ് ടീച്ചർ (Late)
 മക്കൾ മരുമക്കൾ
 ടീന ജോസ് ടീ
 ടീജോ ജോസ് ടി
 അബിമാലേക്ക് ജോൺ കടവി
 റവ. ഫാ. ടിനോജ് ജോസ് കശ്ശീശ
 റിന്റു ബേബി
Contact Number –9446228537
രാജൻ ജോസ് മണ്ണുത്തി
(കേന്ദ്ര ട്രസ്റ്റി ബോർഡ്‌ അംഗം )

വയനാട് കൂടുതൽ പരിശ്രമിക്കണമെന്ന് സ്മൃതി ഇറാനി

0

മികച്ച നേട്ടം കൈവരിക്കാൻ വയനാട് കൂടുതൽ പരിശ്രമിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി സ്മൃതി ഇറാനി


വയനാട്; മെയ് 3, 2022

കേന്ദ്ര സർക്കാരിന്റെ അഭിലാഷയുക്ത ജില്ല പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി സ്മൃതി ഇറാനി ഇന്ന് വ്യക്തമാക്കി. ഒരു ദിവസത്തെ വയനാട് സന്ദര്ശനത്തിയായി എത്തിയതായിരുന്നു അവർ. ഇന്ന് രാവിലെ കൽപ്പറ്റയിൽ നടന്ന അവലോക യോഗത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി അവർ ചർച്ച നടത്തി.

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും കൃഷി, നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലും പൗരന്മാർക്ക് പിന്തുണയും സബ്‌സിഡിയും തൃപ്തികരമായി ലഭിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭ്യമാക്കാനുള്ള മത്സരാധിഷ്ഠിത സംവിധാനങ്ങളല്ലെന്നും അവർ കൂട്ടിച്ചേർത്തു. അഭിലാഷയുക്ത ജില്ല പദ്ധതിയുടെ കീഴിൽ, പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും; അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും; വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നതിനും, ദേശീയ, സംസ്ഥാന, ജില്ലാ ഭരണകൂട തലങ്ങളിൽ രാജ്യത്തുടനീളം യോജിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. സാമ്പത്തിക പദ്ധതികളും നൈപുണ്യ വികസന പരിപാടികളും ഫലപ്രദമായി പൗരന്മാർക്ക് എത്തിക്കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുപിയിലെ ഫത്തേപൂരിലും വയനാട്ടിലും രണ്ട് അഭിലാഷയുക്ത  ജില്ലകൾ സന്ദർശിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിൽ നേരത്തെ 111-ാം സ്ഥാനത്തായിരുന്ന ഫത്തേപൂർ ഇന്ന് എട്ടാം സ്ഥാനത്താണെന്ന് അവർ പറഞ്ഞു. സേവനങ്ങൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയും റാങ്കിംഗ് മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിരന്തര പരിശ്രമം നടത്തി.

വയനാട്ടിലെ ചില പദ്ധതികൾക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ സിഎസ്ആർ ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അങ്കണവാടി അവർ സന്ദർശിച്ചു. അമ്പലച്ചാൽ ആദിവാസി കോളനിയിലും മരവയൽ ആദിവാസി സെറ്റിൽമെന്റിലും കേന്ദ്രമന്ത്രി സന്ദർശനം നടത്തി ആദിവാസി കുടുംബങ്ങളുമായി സംവദിച്ചു. പൊന്നട അങ്കണവാടിയും കൽപ്പറ്റയിലെ വൺ സ്റ്റോപ്പ് കേന്ദ്രവും അവർ സന്ദർശിച്ചു.

അന്താരാഷ്ട്ര യോഗാ ദിനാചരണ പരിശീലന-പ്രദർശന പരിപാടികൾ

0
എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ മുന്നോടിയായി യോഗ പരിശീലന-പ്രദർശന പരിപാടികൾ സംഘടിപ്പിച്ചു
 
ന്യൂ ഡൽഹി: മെയ് 3, 2022

ജൂൺ 21-ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കൗണ്ട്ഡൗൺ എന്ന നിലയിൽ, പെട്രോളിയം-പ്രകൃതിവാതക, ഭവന-നഗരകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി, ഇന്ന് ‘സാമാന്യ യോഗ അഭ്യാസക്രമം’ (CYP) അടിസ്ഥാനമാക്കിയുള്ള യോഗ പരിപാടി സംഘടിപ്പിച്ചു. ഇരു മന്ത്രാലയങ്ങളും ചേർന്ന്, വിദേശരാജ്യങ്ങളിലെ ചില സ്ഥലങ്ങൾ ഉൾപ്പെടെ 75 ഇടങ്ങളിൽ പരിപാടികൾ നടത്തി.

ഇരു മന്ത്രാലയങ്ങളിലെയും, ബന്ധപ്പെട്ട ഓഫീസുകളിലെയും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗ സെഷനുകളിൽ പങ്കെടുത്തു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ന്യൂ ഡൽഹിയിൽ നിന്നും, പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ശ്രീ രാമേശ്വർ തെലി,   ഏഷ്യയിലെ ആദ്യത്തേതും ലോകത്തിലെ ഏറ്റവും പഴക്കമുള്ളതുമായ എണ്ണശുദ്ധീകരണശാലയായ ദിഗ്ബോയ് റിഫൈനറിയിൽ നിന്നും വിർച്വലായി പരിപാടിയിൽ പങ്ക് ചേർന്നു.

ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ മനോജ് ജോഷി ന്യൂ ഡൽഹിയിലെ നിർമാൺ ഭവനിൽ നടന്ന യോഗ പരിശീലനത്തിനും പ്രദർശനത്തിനും നേതൃത്വം നല്കി.

പെട്രോളിയം, പ്രകൃതി വാതക സെക്രട്ടറി ശ്രീ പങ്കജ് ജെയിനും, മന്ത്രാലയത്തിലെയും എണ്ണ വിപണന കമ്പനികളിലെയും ഉദ്യോഗസ്ഥരും, ന്യൂ ഡൽഹിയിൽ നടന്ന പ്രധാന യോഗ സെഷനിൽ പങ്കെടുത്തു.

ആയുഷ് മന്ത്രാലയമാണ് അന്താരാഷ്ട്ര യോഗാ ദിന ആഘോഷങ്ങളുടെ നോഡൽ മന്ത്രാലയം. ഈ വർഷം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’  ആഘോഷിക്കുന്ന വേളയിൽ, 100 വ്യത്യസ്ത സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ആയുഷ് മന്ത്രാലയം 13.03.2022 മുതൽ 100 ദിവസത്തെ കൗണ്ട്ഡൗൺ പരിപാടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട്,  ‘സാമാന്യ യോഗ അഭ്യാസക്രമം’ (CYP) അടിസ്ഥാനമാക്കിയുള്ള യോഗാഭ്യാസങ്ങൾ പരിശീലിക്കുകയും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളുടെ മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആചരിക്കുന്നതിന് ഓരോ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയം പ്രത്യേക തീയതികൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

ആത്മീയ പിതാക്കന്മാരുടെ  ഓർമ്മദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു

0

ആത്മീയ പിതാക്കന്മാരുടെ  ഓർമ്മദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു


തൃശൂർ:സാമൂഹ്യ  സാംസ്‌കാരിക മേഖലകളിൽ നവോത്ഥാനത്തിനുവേണ്ടി  ഒരു ചലനം സൃഷ്ഠിക്കുവാൻ വിശുദ്ധ മാർ അബീമേലെൿ തിമോത്തിയോസിനു കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ ഓർമപ്പെടുത്തി. പൗരസ്ത്യ കൽദായ സുറിയാനി സഭ, കാലം ചെയ്ത ആത്മീയ പിതാക്കന്മാരായ, വിശുദ്ധ മാർ അഭിമലേക്ക് തിമോഥീയോസ്, മാർ ഒൗദീശോ, മാർ തോമാ ധർമോ, ഡോ. പൗലോസ് മാർ പൗലോസ്, മാർ തിമോഥിയോസ് എന്നിവരുടെ ഒാർമ്മദിനത്തിൽ ആത്മീയ പിതാക്കന്മാരെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭക്തിനിർഭരമായ പ്രാർത്ഥന ശുശ്രൂഷകളിൽ നിരവധി വൈദികരും  സഭാ വിശ്വസികളും  നാനാവിധ മതസ്ഥരുമായി  ആയിരങ്ങൾ പങ്കെടുത്തു. മാർത്ത് മറിയം വലിയ പള്ളിയിൽ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിലും, മാർ യോഹന്നനാൻ, മാർ ഒൗഗിൻ എന്നീ എപ്പിസ്കോപ്പമാരുടെ സഹകാർമ്മികത്വത്തിലും ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന്  ഖബറിടത്തിൽ  അന്നീദാ ശുശ്രൂഷയും ഉണ്ടായിരുന്നു. അനുസ്മരണ വിരുന്ന് മാർ അപ്രേം മെത്രാപ്പോലീത്ത ആശീർവ്വദിച്ചു. റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ, എം.എൽ.എ. പി.ബാലചന്ദ്രൻ എന്നിവർ ഖബറിടത്തിൽ പുഷ്പഅർച്ചന നടത്തി. മേയർ എം.കെ. വര്ഗീസ്,  പുത്തൻ പള്ളി വികാരി റവ.ഫ്രാൻസിസ് പള്ളിക്കുന്നത്‍, കൊച്ചിൻ ദേവസം പ്രസിഡന്റ് നന്ദകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്ഗീസ്  തുടങ്ങി നിരവധി പ്രമുഖർ  അനുസ്മരണ വിരുന്നിൽ പങ്കെടുത്തു.

കോവിഡ്-19: പുതിയ വിവരങ്ങള്‍

0

കോവിഡ്-19: പുതിയ വിവരങ്ങള്‍

ന്യൂഡല്‍ഹി, മെയ് 02, 2022

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 189.23 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 19,500 പേര്‍

ചികിത്സയിലുള്ളത് 0.05 ശതമാനം പേര്‍

രോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,723 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,25,38,976 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,157 പേര്‍ക്ക്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.07%)

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.70%)

ആകെ നടത്തിയത് 83.82 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 2,95,588 പരിശോധനകള്‍.
ND
*****

സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ കോവിഡ് -19 വാക്‌സിന്‍ ലഭ്യത സംബന്ധിച്ച പുതിയ വിവരങ്ങള്‍

ന്യൂഡല്‍ഹി, മെയ് 02, 2022

രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. രാജ്യവ്യാപകമായി കോവിഡ് 19 വാക്സിനേഷൻ 2021 ജനുവരി 16-ന് ആരംഭിച്ചു. കോവിഡ്-19 വാക്സിനേഷന്റെ സാർവത്രികവൽക്കരണത്തിന്റെ പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ ആരംഭിച്ചു. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

വാക്‌സിന്‍ ഡോസുകള്‍
(2022 മെയ് 02, വരെ)

വിതരണം ചെയ്തത്
1,93,30,57,565

ബാക്കിയുള്ളത്
19,12,79,635

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.30 കോടിയോടടുത്ത്‌ (1,93,30,57,565) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

ഉപയോഗിക്കാത്ത 19.12 കോടിയിലധികം (19,12,79,635) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.
ND MRD
***

ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 189.23 കോടി കവിഞ്ഞു

ന്യൂഡല്‍ഹി, മെയ് 02, 2022

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 189.23 കോടി (1,89,23,98,347) പിന്നിട്ടു. 2,33,82,216 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.91 കോടി യിലധികം (2,91,84,303) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 – 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു.

ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 10405286
രണ്ടാം ഡോസ് 10018279
കരുതല്‍ ഡോസ് 4826907

മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 18416017
രണ്ടാം ഡോസ് 17542655
കരുതല്‍ ഡോസ് 7676240

12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 29184303
രണ്ടാം ഡോസ് 7473238

15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 58504051
രണ്ടാം ഡോസ് 42470455

18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 555807763
രണ്ടാം ഡോസ് 478970571
കരുതല്‍ ഡോസ് 182461

45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 202939505
രണ്ടാം ഡോസ് 188174408
കരുതല്‍ ഡോസ് 597957

60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 126879158
രണ്ടാം ഡോസ് 117242958
കരുതല്‍ ഡോസ് 15086135

കരുതല്‍ ഡോസ് 2,83,69,700

ആകെ 1,89,23,98,347

രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 19,500 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.05% ആണ്.

ദേശീയ രോഗമുക്തി നിരക്ക് 98.74 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,723 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,38,976 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,157 പേര്‍ക്കാണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,95,588 പരിശോധനകള്‍ നടത്തി. ആകെ 83.82 കോടിയിലേറെ (83,82,08,698) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.70 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.07 ശതമാനമാണ്.

നിര്യാതയായി – മേരി (76)

0

തൃശൂർ: പേരാമംഗലം പെട്രോൾ പമ്പിന് എതിർവശം അറങ്ങാശേരി വർഗീസ് ഭാര്യ മേരി (76) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതയായി .സംസ്കാര കർമ്മം ബുധനാഴ്ച രാവിലെ കിഴക്കേകോട്ട സൂറായ് പള്ളിയിൽ നടക്കും

            ശക്തൻമാർക്കറ്റിലെ ഹോൾസെയിൽ വ്യാപാരിയും അയ്യന്തോൾ ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടുമായ എ.വി. യുജിൻ, എറണാകുളത്ത്  ബിസിനസുകാ രനായ എ.വി.ഡിലൻ എന്നിവർ മക്കളാണ്. മരുമക്കൾ സെൻസിയു ജീൻ, ശ്രീജ ഡിലൻ
എ.വി.യുജിൻ – 7012530255
റസാക്ക് – 9961144344

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു

0
സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം; ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും, ചിത്രീകരണവും തൊടുപുഴയിൽ ആരംഭിച്ചു.
ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷൻ, എഡിറ്റർ- കപിൽ കൃഷ്ണ, ഗാനങ്ങൾ – സന്തോഷ് വർമ്മ, സംഗീതം – ബിജിപാൽ, കല – കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ എടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കത്തോലിക്കാ കോൺഗ്രസ് ജന്മദിനാഘോഷങ്ങൾക്ക് തൃശ്ശൂരിൽ തുടക്കമായി.

0
കത്തോലിക്ക കോൺഗ്രസ് നൂറ്റിനാലാം ജന്മദിനാഘോഷങ്ങളുടെ തുടക്കംകുറിച്ചുകൊണ്ട് ഗ്ലോബൽ സമിതിയുടെ അധ്യക്ഷൻ ശ്രീ ബിജു പറയനിലം പതാക ഉയർത്തി. ജനറൽ സെക്രട്ടറി ശ്രീ രാജീവ് കൊച്ചുപറമ്പിൽ ട്രഷറർജോബി കാക്കശ്ശേരി ഫാദർ ജിയോ കടവി ,ബെന്നി ആൻ്റണി
തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി യോഗം ഫാമിലി അപ്പോസ്റ്ററേറ് സെൻ്ററിൽ താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു .ഉച്ചയ്ക്ക് 1.30 ന് ചേരുന്ന കേന്ദ്ര പ്രതിനിധിസഭാ യോഗം മാർ ടോണി നീലങ്കാവിൽഉദ്ഘാടനം ചെയ്യും.
 3.30 ന്ജന്മദിനാഘോഷ സമ്മേളനം തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സമിതി പ്രസിഡൻ്റ് അധ്യക്ഷൻ ശ്രീ ബിജു പറയനിലം അധ്യക്ഷത വഹിക്കുന്നചടങ്ങിൽ ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, മാർ റാഫേൽ തട്ടിൽ,ഫാ.വർഗീസ് കൂത്തൂർ ,രാജീവ് കൊച്ചു പറമ്പിൽ,ടെസി ബിജു, പ്രൊഫ.കെ.എം ഫ്രാൻസീസ്, ജോഷി വടക്കൻ, NPജാക്സൻ എന്നിവർ പ്രസംഗിക്കും.

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം

0
‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം; ചിത്രീകരണം തൊടുപുഴയിൽ മെയ് 2ന് ആരംഭിക്കും
എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ  ചിത്രീകരണം മെയ് 2ന് തൊടുപുഴയിൽ ആരംഭിക്കും.
ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ – അശ്വഘോഷ്, ഗാനങ്ങൾ – സന്തോഷ് വർമ്മ ,സംഗീതം – ബിജിപാൽ, കല – കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാർ ഇടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വി.കെ പത്മിനി ടീച്ചറെ ആദരിച്ചു.

0
ഒരുപാട് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകി 22 വർഷത്തെ സേവനത്തിനുശേഷം പടിയിറങ്ങുന്ന  വി.കെ പത്മിനി ടീച്ചറെ ആദരിച്ചു.
ആട്ടോർ: കോലഴി ഗ്രാമപഞ്ചായത്തിലെ 156 നമ്പർ മാതൃക അംഗൻവാടിയിൽ നിന്ന്  ഒരുപാട് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ച്  22 വർഷത്തെ സേവനത്തിനു ശേഷം അംഗൻവാടിയിൽ നിന്നും പടിയിറങ്ങുന്ന വി .കെ പത്മിനി ടീച്ചറെ ആദരിക്കാൻ ആട്ടോർ  അയ്യപ്പൻ നാടൻ കലാസമിതി പ്രവർത്തകർ എത്തി.ആട്ടോർ ഗ്രാമത്തിൻറെ നിറദീപം ആയിരുന്ന അംഗൻവാടി പൊതുസമൂഹത്തിന് മാതൃക യാക്കി തീർത്ത പത്മിനി ടീച്ചറുടെ സംഭാവനകൾ  വിലപ്പെട്ടതാണ്  എന്ന് ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ച് സമിതി പ്രസിഡണ്ട് ബിജു ആട്ടോർ പറഞ്ഞു.വാർഡ് മെമ്പർ ഉഷാ രവീന്ദ്രൻ, പി.വി. സുധീർ, സമിതി വൈസ് പ്രസിഡണ്ട് വിബീഷ് പി . പരമേശ്വരൻ, സെക്രട്ടറി സുമതി ബാലൻ,  ശങ്കരൻകുട്ടി.ടി.എ. ,എം. എ പരമേശ്വരൻ, എന്നിവർ പ്രസംഗിച്ചു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു
ആട്ടോർ
29-4-2022     സെക്രട്ടറി