27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വയനാട് കൂടുതൽ പരിശ്രമിക്കണമെന്ന് സ്മൃതി ഇറാനി

വായിരിച്ചിരിക്കേണ്ടവ

മികച്ച നേട്ടം കൈവരിക്കാൻ വയനാട് കൂടുതൽ പരിശ്രമിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി സ്മൃതി ഇറാനി


വയനാട്; മെയ് 3, 2022

കേന്ദ്ര സർക്കാരിന്റെ അഭിലാഷയുക്ത ജില്ല പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി സ്മൃതി ഇറാനി ഇന്ന് വ്യക്തമാക്കി. ഒരു ദിവസത്തെ വയനാട് സന്ദര്ശനത്തിയായി എത്തിയതായിരുന്നു അവർ. ഇന്ന് രാവിലെ കൽപ്പറ്റയിൽ നടന്ന അവലോക യോഗത്തിൽ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി അവർ ചർച്ച നടത്തി.

ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും കൃഷി, നൈപുണ്യ വികസനം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിലും പൗരന്മാർക്ക് പിന്തുണയും സബ്‌സിഡിയും തൃപ്തികരമായി ലഭിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പൗരന്മാർക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭ്യമാക്കാനുള്ള മത്സരാധിഷ്ഠിത സംവിധാനങ്ങളല്ലെന്നും അവർ കൂട്ടിച്ചേർത്തു. അഭിലാഷയുക്ത ജില്ല പദ്ധതിയുടെ കീഴിൽ, പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും; അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും; വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നതിനും, ദേശീയ, സംസ്ഥാന, ജില്ലാ ഭരണകൂട തലങ്ങളിൽ രാജ്യത്തുടനീളം യോജിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. സാമ്പത്തിക പദ്ധതികളും നൈപുണ്യ വികസന പരിപാടികളും ഫലപ്രദമായി പൗരന്മാർക്ക് എത്തിക്കുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ യുപിയിലെ ഫത്തേപൂരിലും വയനാട്ടിലും രണ്ട് അഭിലാഷയുക്ത  ജില്ലകൾ സന്ദർശിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതി നടത്തിപ്പിൽ നേരത്തെ 111-ാം സ്ഥാനത്തായിരുന്ന ഫത്തേപൂർ ഇന്ന് എട്ടാം സ്ഥാനത്താണെന്ന് അവർ പറഞ്ഞു. സേവനങ്ങൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയും റാങ്കിംഗ് മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നിരന്തര പരിശ്രമം നടത്തി.

വയനാട്ടിലെ ചില പദ്ധതികൾക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ സിഎസ്ആർ ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ശ്രീമതി സ്മൃതി ഇറാനി പറഞ്ഞു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അങ്കണവാടി അവർ സന്ദർശിച്ചു. അമ്പലച്ചാൽ ആദിവാസി കോളനിയിലും മരവയൽ ആദിവാസി സെറ്റിൽമെന്റിലും കേന്ദ്രമന്ത്രി സന്ദർശനം നടത്തി ആദിവാസി കുടുംബങ്ങളുമായി സംവദിച്ചു. പൊന്നട അങ്കണവാടിയും കൽപ്പറ്റയിലെ വൺ സ്റ്റോപ്പ് കേന്ദ്രവും അവർ സന്ദർശിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -