26 C
Thrissur
ഞായറാഴ്‌ച, മെയ്‌ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചന വകുപ്പ്) ദിവസേനയുള്ള ജലനിരപ്പ്

0

കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചന വകുപ്പ്) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം – Daily Water Level Details of Major Dams (Irrigation) in Kerala (21/05/2022) 11.00 AM

Kerala Dam - Water Levels
Kerala Dam – Water Levels

 

 

Kerala Dam – Water Levels

അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, പൂർണ്ണ സംഭരണ ശേഷി തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക https://sdma.kerala.gov.in/dam-water-level/ എന്ന ലിങ്കിൽ ലഭ്യമാണ്.

പ്രസ്തുത പട്ടിക മനസ്സിലാക്കേണ്ട വിധം എങ്ങനെയെന്നുള്ള വിശദീകരണം ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ https://sdma.kerala.gov.in/wp-content/uploads/2020/06/Dam.pdf എന്ന ലിങ്കിൽ ഡൗൺലോഡ് ചെയ്യാം.

ജലസേചന വകുപ്പ് അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും ഓറഞ്ച് ബുക്ക് 2021 യിൽ പേജ് നമ്പർ 143-146, 208 എന്നീ പേജുകളിൽ വായിക്കാം. ഓറഞ്ച് ബുക്ക് 2021 https://sdma.kerala.gov.in/wp-content/uploads/2021/05/orangebook_2021.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

ജലസേചന വകുപ്പിൻറെ അണക്കെട്ടുകളുടെ എമെർജൻസി ആക്ഷൻ പ്ലാനുകൾ http://www.irrigation.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത അണക്കെട്ടുകളുടെ ആക്ഷൻ പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഓറഞ്ച് ബുക്ക് 2021 പേജ് 146 ൽ നൽകിയിട്ടുണ്ട്.

പൊരിങ്ങൽകുത്ത് ഡാം – ജാഗ്രത

പൊരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ നിലവിലുള്ള ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാം ഘട്ട മുന്നറിപ്പായ റെഡ് അലർട്ട് ആയി ഉയർത്തി ആയതിനാൽ ചാലക്കുടി പുഴയുടെ തീരദേശത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്

കളക്ടറേറ്റ് കൺട്രോൾ റും

 

PORINGALKUTHU DAM hourly report
21.05.2022

Water level @ 11am 421.20m
Live.Storage : 22.50Mm3 (74.26%)
Inflow/1hr : 38.49 m³/s
Outflow
Spill: Nil
PH discharge: 38.49m³/sec
Alert status: Red alert
Alert Levels
Blue : 419.00m
Orange : 420.00m
Red : 421.00m

ആവേശം നിറച്ച് അത്‌ലറ്റിക്സ് മത്സരങ്ങൾ : മലപ്പുറം ജില്ല ഒന്നാമത്

 

മഴയുടെ പ്രതിസന്ധിയിലും ആവേശം ചോരാതെ അത്‌ലറ്റിക്സ് മത്സരങ്ങൾ. സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട തോപ്പ് സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറിയത്. 60 പോയിന്റുകളോടെ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും 48 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനവും 42 പോയിന്റുമായി കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും നേടി.

പുരുഷന്മാരുടെ നൂറ് മീറ്റർ  ഓട്ടമത്സരത്തോടെയാണ്
അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായത്. പതിനാല് ജില്ലയും റവന്യൂ ഹെഡ്ക്വാർട്ടേഴ്സും അടക്കം പതിനഞ്ച് ടീമുകളാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ കളത്തിലിറങ്ങിയത്.

അണ്ടർ നാൽപ്പത് പുരുഷന്മാരുടെ 1500 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് തൃശൂരിന്റെ വി കെ സുമേഷിനെ മറികടന്നു അവസാന റൗണ്ടിൽ സ്വർണ്ണം നേടി. 14 സെക്കൻഡ് വ്യത്യാസത്തിലാണ് ജിജോ കുര്യാക്കോസ് മുന്നിലെത്തിയത്. മലപ്പുറത്തിന്റെ ഷിബു എൻ മൂന്നാം സ്ഥാനം നേടി.

ലോഗ് ജംപിൽ തൃശൂർ ജില്ലയുടെ നൂറ്റൊന്നാം നമ്പർ താരം ലിമ ജോർജ് ഒന്നാമതെത്തി. കോട്ടയത്തിന്റെ ഷഹനാസ് സുലൈമാൻ രണ്ടാമതും ആലപ്പുഴയുടെ ശാന്തി കൃഷ്ണ മൂന്നാമതും എത്തി. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ശ്രദ്ധേയമായി.

പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ കണ്ണൂരിന്റെ സൂപ്പർ താരം സലാം കിളിച്ചപ്പറമ്പ് മികച്ച പ്രകടനത്തോടെ 9.92 മീറ്റർ എറിഞ്ഞു ഒന്നാം സ്ഥാനം നേടി. കാസർകോടിന്റെ കെ വി ശ്രീജിത്ത് രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ പ്രേംജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഷോട്ട്പുട്ട് വനിതാ വിഭാഗത്തിൽ കോട്ടയം ജില്ല ഒന്നും രണ്ടും സ്ഥാനം നേടി. കോട്ടയത്തിന്റെ എലിസബത്ത് പി ജോണും ദീപാ വർഗീസും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ എൽ എസ് ഐശ്വര്യയ്ക്കാണ് മൂന്നാം സ്ഥാനം.

ട്രാക്കിൽ ആവേശകരമായി നടന്ന റിലേയിൽ പുരുഷന്മാരുടെ വിഭാഗത്തിൽ കണ്ണൂർ, തൃശൂർ, മലപ്പുറം ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ സ്ത്രീകളുടെ വിഭാഗത്തിൽ എറണാകുളം, തൃശൂർ, കോട്ടയം ജില്ലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മികവ് തെളിയിച്ചു.

പുരുഷന്മാരുടെ ലോങ് ജംപിൽ 5.17 മീറ്റർ ചാടി കണ്ണൂരിന്റെ കെ സി പ്രേംജിത്ത് ഒന്നാമതും ടി കെ സിഷാനന്ദ് രണ്ടാമതും എത്തി. കോട്ടയത്തിന്റെ എബിൻ ചാക്കോ മൂന്നാം സ്ഥാനം നേടി.

നാൽപ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 1500 മീറ്ററിൽ സെക്കന്റുകളുടെ വ്യത്യാസത്തിൽ ഫിനിഷിങ് പോയന്റിൽ വിസ്മയം തീർത്ത് വയനാടിന്റെ  താരം വി വി  ഷിജു ഒന്നാം സ്ഥാനം നേടി. ഇടുക്കിയുടെ ജോസഫ് വർഗീസിനെ ഷിജു രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളി.  മലപ്പുറത്തിന്റെ മുരളി മോഹൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

നാൽപ്പത് വയസിന് മീതെയുള്ള വനിതാ വിഭാഗം 1500 മീറ്റർ ഓട്ടവും ആവേശകരമായി. കാസർകോട് നിന്നുള്ള യമുന ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ പി പ്രജിത രണ്ടാം സ്ഥാനവും ഹെഡ്ക്വാർട്ടേഴ്സിന് വേണ്ടി മത്സരിച്ച എൻ പ്രിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാൽപ്പത് വയസിന് താഴെയുള്ള വനിതകളുടെ 1500 മീറ്ററിൽ വയനാടിന്റെ കെ എം രജിത  ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൃശൂരിന്റെ എസ് വി  സൗമ്യ മലപ്പുറത്തിന്റെ പി ദിവ്യ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നാൽപ്പത് വയസിന് താഴെയുള്ള പുരുഷന്മാരുടെ ഓട്ടത്തിൽ പത്തനംതിട്ടയുടെ എം എസ് സന്ദീപ്  ജേതാവായി. കണ്ണൂരിന്റെ അബു സാലി രണ്ടാമതും വയനാടിന്റെ പി എം  ജിഷ്ണു മൂന്നാമതും എത്തി.

നാൽപ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ 100 മീറ്ററിൽ കോട്ടയത്തിന്റെ എം കെ രതീഷ്‌കുമാർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്തിന്റെ ബിജു രണ്ടാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി  മൂന്നാം സ്ഥാനവും നേടി.

വനിതകളുടെ നൂറ് മീറ്ററിൽ തൃശൂരിന്റെ ലിമ ജോർജ് ഒന്നാം സ്ഥാനം നേടി.എറണാകുളത്തിന് ലക്ഷ്മി കെ എസ് രണ്ടാം സ്ഥാനവും ആലപ്പുഴയുടെ ശാന്തി കൃഷ്ണൻ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാൽപ്പത് വയസിന് മുകളിലുള്ള വനിതകളുടെ നൂറ് മീറ്റർ ഓട്ടത്തിൽ എറണാകുളത്തിന്റെ അർസു ഒന്നാം സ്ഥാനം നേടി. തൃശൂരിന്റെ സിനി വി പി രണ്ടാം സ്ഥാനവും ഹെഡ്ക്വാർട്ടേഴ്സിലെ എൻ പ്രിയ മൂന്നാം സ്ഥാനവും നേടി.

നാൽപ്പത് വയസിന് മീതെയുള്ള പുരുഷന്മാരുടെ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ ജിജോ കുര്യാക്കോസ് ഒന്നാം സ്ഥാനവും, മലപ്പുറത്തിന്റെ എ ജെ അനിരുദ്ധ്  രണ്ടാം സ്ഥാനവും, കണ്ണൂരിന്റെ അബുസാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാൽപ്പത് വയസിന് മുകളിലുള്ള പുരുഷന്മാരുടെ 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ ബിജു ഒന്നാം സ്ഥാനവും, ഇടുക്കിയുടെ എം ജി സജി, രണ്ടാം സ്ഥാനവും, എറണാകുളത്തിന്റെ എ ബി സജീവ് കുമാർ മൂന്നാം സ്ഥാനവും നേടി.

വനിതകളുടെ നാൽപ്പത് വയസിന് മുകളിലുള്ളവരുടെ 400മീറ്റർ ഓട്ടത്തിൽ കോട്ടയത്തിന്റെ ഷഹ്നസ് സുലൈമാൻ ഒന്നാം സ്ഥാനവും വയനാടിന്റെ ഷിജില അഗസ്റ്റിൻ, തൃശൂരിന്റെ വി പി സിനി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

നാൽപ്പത് വയസിന് താഴെയുള്ള വനിതകളുടെ 400 മീറ്ററിൽ ലിമ ജോർജ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇടുക്കിയുടെ വി എസ് ശ്രീലത, സി എസ് സുനിതാ മോൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻

0
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻
ത്യശൂർ പൂരം വെടിക്കെട്ടിൽ നിന്ന്👆🏻

മൾട്ടി ലെവൽ പാർക്കിംഗ്  രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

ഗുരുവായൂർ നഗരസഭ ഒരുക്കിയ മൾട്ടിലെവൽ കാർ പാർക്കിംഗ് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ഗുരുവായൂർ നഗരസഭയുടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വാഹന പാർക്കിംഗ് പല പ്രധാനപ്പെട്ട നഗരങ്ങളും  നേരിടുന്ന പ്രശ്നമാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കിൽ ചെറിയ സ്ഥലത്ത് ഇതുപോലുള്ള മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങളുണ്ടാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് ഗുരുവായൂർ നഗരസഭ ഇനിയും നേതൃത്വം നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപം തൊഴിലില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിനായി കേരളത്തെ ജ്ഞാന കേന്ദ്രമായി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വേണ്ട ഇടപെടലുകൾ നടത്തും. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനമായി ജ്ഞാന സമൂഹത്തെ  ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും 20 ലക്ഷം ജനങ്ങൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷം കൊണ്ട് വീടില്ലാത്തവർക്ക് വീട് നൽകി എല്ലാവർക്കും വീട് എന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൾട്ടി ലെവൽ  കാർ പാർക്കിംഗ് സമയബന്ധിതമായി പൂർത്തീകരിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രതിനിധി ജോഷിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം  ഇത്തരമൊരു മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നത്. ഗുരുവായൂരിന് ലഭ്യമായിട്ടുള്ള അമൃത് പദ്ധതിയിൽ 25 കോടി രൂപ ചെലവഴിച്ച് ശാസ്ത്രീയവും ആധുനികവുമായ സാങ്കേതിക സംവിധാനങ്ങളെ സംയോജിപ്പിച്ച് 6 നിലകളിലായി 12504 സ്ക്വയർ മീറ്റർ വിസ്തിർണ്ണത്തിലാണ്  സമുച്ചയം നിർമ്മിച്ചിട്ടുള്ളത്. 357 കാറുകൾ, 7 ബസുകൾ, 37 മിനി ബസുകൾ, നൂറിലധികം ടൂവീലറുകൾ എന്നിവ ഒരേ സമയം  പ്ലാസയിൽ പാർക്ക് ചെയ്യാം.

കൂടാതെ ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, 10 ബാത്ത്റൂം, 28 ടോയ്ലറ്റ്, എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് പ്ലാസയിൽ 2 ലിഫ്റ്റുകളും  ചെറിയ സ്നാക്സ് ബാറുകൾ, കിയോസ്കുകൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് കാറുകൾ ചാർജ്ജ് ചെയ്യുന്നതിനായുളള അതിവേഗ ചാർജ്ജിങ്ങ് സ്റ്റേഷൻ സൗകര്യവും പാർക്കിംഗ് പ്ലാസക്കുളളിൽ ലഭ്യമാക്കും. കൂടാതെ വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, ഓൺഗ്രിഡ് സോളാർ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ പാർക്കിങ്ങിനായി സ്മാർട്ട് പാർക്കിംഗ് സംവിധാനങ്ങൾ മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസയുടെ പ്രത്യേകതയാണ്.

എൻ കെ അക്ബർ എം എൽ എ  അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയ്ർമാൻ എം കൃഷ്ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു. നഗരസഭ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ  ഡോ.വി കെ  വിജയൻ, നഗരകാര്യ ഡയറക്ടറും അമൃത് മിഷൻ ഡയറക്ടറുമായ അരുൺ കെ വിജയൻ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, വാർഡ് കൗൺസിലർ കെ പി ഉദയൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, കൗൺസിലർമാർ  തുടങ്ങിയവർ പങ്കെടുത്തു.  ഉദ്ഘാടനത്തോടനുബന്ധിച്ച് ഗന്ധർവാസ് ബാന്റ് നയിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തര നവീകരണം ഉടൻ; സന്ദർശനം നടത്തി മന്ത്രി

0

 

കനത്തമഴയിൽ തകർന്ന ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. സംഭവ സ്ഥലം സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തൽക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. വാഹനഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്.

പൂർണ്ണമായും ബണ്ട് റോഡ് അരികുകെട്ടി പുനർനിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. എന്നാലിപ്പോൾ പുഴയിൽ വെള്ളമുയർന്നു ഷട്ടർ ഉയർത്തേണ്ടി വരുമ്പോൾ റോഡ് കൂടുതൽ ഇടിയാനും കാറളം പ്രദേശത്തേക്ക് പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തര പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.

സ്കൂൾ തുറക്കൽ, ജില്ലാതല ഉന്നതതല യോഗം ചേർന്നു

 

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കാനിരിക്കേ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ക്കായി ജില്ലാതല ഉന്നതയോഗം ചേര്‍ന്നു. ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കളിമുറ്റമൊരുക്കാം വിദ്യാലയ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നന്തിക്കര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലും ജില്ലാതല പ്രവേശനോത്സവം ജി.എല്‍.പി.എസ് പട്ടിക്കാട്, ജി.എച്ച്.എസ്.എസ് പട്ടിക്കാട് എന്നിവിടങ്ങളിലും വെച്ച് നടത്താൻ യോഗത്തിൽ തീരുമാനമായി.

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിലും ജില്ലാകളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു യോഗം ചേര്‍ന്നത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ സ്വാഗതം ആശംസിച്ചു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് വിജയകുമാര്‍ കെ, എ.എസ്. പ്രമോദ്, രാധാകൃഷ്ണന്‍ കെ, ഡോ. ബിനോയ് എന്‍.ജെ(എസ്.എസ്.കെ-ഡി.പി.സി), ഡോ. ഡി. ശ്രീജ (ഡയറ്റ് പ്രിന്‍സിപ്പല്‍), മനോജ്കുമാര്‍ പി.വി (ഡി.ഇ.ഒ, തൃശ്ശൂര്‍), വിജീഷ് സി.എ, ലിസ്സ ജെ. മങ്ങാട്, ശശിധരന്‍ ഇ, രവീന്ദ്രന്‍ കെ.ആര്‍, ബാലകൃഷ്ണന്‍ പി.എം, വി. മനോജ്, പ്രേമന്‍ പി.എം, മനോജ് എന്‍.എസ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാന റവന്യൂ കായികോത്സവം : ഔപചാരിക ഉദ്ഘാടനം നടന്നു

 

മാര്‍ച്ച് പാസ്റ്റില്‍ ഒന്നാം സ്ഥാനം നേടി തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പ്രൗഢഗംഭീരമായ മാര്‍ച്ച് പാസ്റ്റ് മത്സരങ്ങളോടെ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയത്തില്‍ മന്ത്രി മാര്‍ച്ച് പാസ്റ്റ് ടീമുകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം പതാക ഉയര്‍ത്തി.

അഭിമാനത്തോടെയാണ് 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും അടങ്ങുന്ന 15 ടീമുകളെ തൃശൂരിലേക്കും സംസ്ഥാന കായികോത്സവത്തിലേയ്ക്കും സ്വാഗതം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഇത്രയും വിപുലമായ രീതിയില്‍ റവന്യൂ ജീവനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന സംസ്ഥാന റവന്യൂ കായികോത്സവത്തിന് തൃശൂര്‍ ജില്ലാ ആതിഥേയത്വം വഹിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പ്രതികരിച്ചു. റവന്യൂ വകുപ്പിന് ഈ കായികോത്സവം എല്ലാത്തരത്തിലും പ്രചോദനമായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാതല റവന്യൂ കായിക മത്സരങ്ങളില്‍ വിജയിച്ച 14 ജില്ലാ ടീമുകളും ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടുന്ന 15 ടീമുകളാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. പ്രകടനം, അച്ചടക്കം, ഐക്യം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ജില്ല കരസ്ഥമാക്കി. രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ നേടി. മാര്‍ച്ച് പാസ്റ്റിന് ശേഷം അത്‌ലറ്റിക് മത്സരങ്ങള്‍ നടന്നു.

പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, എ ഡി എം റെജി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ ജോണ്‍സണ്‍ സി ഒ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ആര്‍ സാംബശിവന്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിംഗ്, വിദ്യാഭ്യാസം ഡെപ്യൂട്ടി ഡയറക്ടര്‍ ടി വി മദനമോഹനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാന റവന്യൂ കായികോത്സവത്തില്‍ നാളെ(21-05-22) തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30 ന് ഫുട്‌ബോള്‍ പ്രീക്വാട്ടര്‍ മത്സരങ്ങളും ഞായറാഴ്ച രാവിലെ ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

‘വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കം

0

 

സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ‘വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ
ഒന്നാം വാര്‍ഡില്‍ വാലിപ്പറമ്പില്‍ രാമകൃഷ്ണന്റെ കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷമായി കിടപ്പു രോഗിയാണ് രാമകൃഷ്ണന്‍. നിര്‍ദ്ദിഷ്ട ഫോട്ടോ ഐഡി (പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്), വിലാസം, ഫോണ്‍ നമ്പര്‍ എന്നിങ്ങനെയുള്ള രേഖകളിലൂടെയും ഇന്‍-പേഴ്‌സണ്‍ വെരിഫിക്കേഷനിലൂടെയും ഏകീകൃതമായ വിശദാംശങ്ങള്‍ ശേഖരിക്കലാണ് കെ വൈ സി. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ വിവിധ കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍ക്കും അറിവില്ലായ്മയാലും മറ്റു പ്രശ്‌നങ്ങളാലും അടിസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കും വീട്ടുപടിക്കല്‍ സര്‍ക്കാര്‍ സേവനങ്ങളും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് വാതില്‍പ്പടി സേവനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ മേല്‍നോട്ട ചുമതല.
വാതില്‍പ്പടി സേവനം അളഗപ്പനഗര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റും ഒന്നാം വാര്‍ഡ് ആമ്പല്ലൂര്‍ മെമ്പറുമായ രാജേശ്വരി, മെമ്പര്‍മാരായ പ്രിന്‍സ്, പ്രീജു, പഞ്ചായത്ത് സെക്രട്ടറി ഹബീബ് വി എച്ച്, അക്ഷയ ഓഫീസര്‍ സോണി എന്നിവര്‍ പങ്കെടുത്തു.

ചാലക്കുടി നഗരസഭയുടെ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറന്ന് നല്‍കും

0

 

നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ചാലക്കുടി നഗരസഭയുടെ സ്വപ്ന പദ്ധതിയായ ടൗണ്‍ഹാള്‍ ഇന്ന് (മെയ് 21) തുറക്കും. വികസന സെമിനാറോട് കൂടിയാണ് ടൗണ്‍ഹാള്‍ തുറന്നു നല്‍കുന്നത്. ഏഴ് കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണവും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് ടൗണ്‍ഹാള്‍. ഒന്നാം നിലയിലെ പ്രധാന ഹാളില്‍ 600 ആധുനിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 400 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാളും നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് ഏരിയയും അത്യാധുനിക ശബ്ദ സംവിധാനവും ടൗണ്‍ഹാളില്‍ ഒരുക്കിയിട്ടുണ്ട്.

പൊതുജന പങ്കാളിത്തത്തോടെ 2013ലാണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. ആദ്യഘട്ടം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. പിന്നീട് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. നഗരസഭയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിലാണ് ടൗണ്‍ഹാള്‍ തുറന്നു കൊടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പൊതുജനങ്ങള്‍ക്ക് നിശ്ചിത വാടക നല്‍കി ടൗണ്‍ഹാള്‍ ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്. ഇന്ന് നടക്കുന്ന വികസന സെമിനാറിന്റെ ഉദ്ഘാടനം ബെന്നി ബഹനാന്‍ എം പി നിര്‍വഹിക്കും. കൂടാതെ ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തിയായവരെയും ആദരിക്കും.