28 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തര നവീകരണം ഉടൻ; സന്ദർശനം നടത്തി മന്ത്രി

വായിരിച്ചിരിക്കേണ്ടവ

 

കനത്തമഴയിൽ തകർന്ന ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര നവീകരണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. സംഭവ സ്ഥലം സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തൽക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. വാഹനഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്.

പൂർണ്ണമായും ബണ്ട് റോഡ് അരികുകെട്ടി പുനർനിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. എന്നാലിപ്പോൾ പുഴയിൽ വെള്ളമുയർന്നു ഷട്ടർ ഉയർത്തേണ്ടി വരുമ്പോൾ റോഡ് കൂടുതൽ ഇടിയാനും കാറളം പ്രദേശത്തേക്ക് പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തര പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -