29 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരിച്ച സംഭവം; ഗവ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു

വായിരിച്ചിരിക്കേണ്ടവ

ജില്ലയിൽ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. നിലവിൽ ജില്ലയിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ചികിത്സയ്ക്ക് വേണ്ട സൗകര്യങ്ങൾ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും മെഡിക്കൽ കോളേജിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി അവലോകനയോഗത്തിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെസ്റ്റ് നൈൽ രോഗബാധിതനായ വ്യക്തി മരിക്കാനിടയായ സംഭവത്തിൻ്റെ വിശദാംശങ്ങൾ യോഗം ചർച്ച ചെയ്തു. മെഡിക്കൽ കോളേജ് റെക്കോർഡ് പ്രകാരം
ഏപ്രിൽ 24 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ആരംഭിച്ചത്. രോഗിക്ക് തൊട്ടടുത്ത ദിവസങ്ങളിൽ കൈകാലുകൾക്ക് തളർച്ച കൂടി കണ്ടിരുന്നു. 4 ദിവസം നീണ്ടു നിന്ന പനിയോടൊപ്പം കൈകാലുകൾ പൂർണമായി തളരുകയായിരുന്നു. ഏപ്രിൽ 27ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രോഗിയെ ശ്വാസതടസ്സം മൂലം ഏപ്രിൽ 28ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സഹകരണ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും മെയ് 18ന് തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറോളജി പാനൽ സ്റ്റഡിയിൽ മെയ് 25 നാണ്
വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ നിലയിൽ ചെറിയ പുരോഗതി ഉണ്ടായതിനെ തുടർന്ന് രോഗിയെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു എങ്കിലും പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് തിരിച്ചു വെന്റിലേറ്ററിലേക്ക് മാറ്റി. മെയ് 29ന് ആരോഗ്യ സ്ഥിതി വീണ്ടും മോശമാകുകയും രാവിലെ 9.30ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

രോഗം സ്ഥിരീകരിച്ചയുടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം രോഗിയുടെ വീടും പരിസരവും സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. ക്യൂലക്‌സ് കൊതുക് വഴി പകരുന്ന രോഗമായതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. വാസസ്ഥലത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ കൊതുക് നിവാരണത്തിനായി ഡ്രൈ ഡേ പ്രത്യേക ക്യാമ്പയിൻ നടത്തി.

അവലോകന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, ഡിഎംഒ ഡോ എൻ കെ കുട്ടപ്പൻ, ഡി പി എം ഡോ രാഹുൽ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് സൂപ്രണ്ട്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -