29 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 17, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലോക പുകയിലരഹിത ദിനാചരണം: ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു

വായിരിച്ചിരിക്കേണ്ടവ

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ് പൊതുജനങ്ങൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്നതാണ് വിഷയം. തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ജൂൺ 5 വൈകുന്നേരം 5 മണിക്ക് മുൻപായി notobaccoday2022@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. ജെ.പി.ജി ഫോർമാറ്റിൽ പരമാവധി 3 എംബിയിലായിരിക്കണം പോസ്റ്റർ അയക്കേണ്ടത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പ്രായപരിധി ഇല്ല. മത്സരാർത്ഥികളുടെ പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ പോസ്റ്ററിനൊപ്പം സമർപ്പിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 10000, 7500, 5000  രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ട് പേർക്ക് 1000 രൂപ വീതവും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. സമ്മാനാർഹമായ ഡിജിറ്റൽ പോസ്റ്ററുകളുടെ ഉടമസ്ഥാവകാശം ആരോഗ്യ കുടുംബക്ഷേമ വകുപ്പിനായിരിക്കും. ഫോൺ: 9447472562 , 9447031057

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -