28.2 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലോക പുകയിലരഹിത ദിനാചരണം : ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

വായിരിച്ചിരിക്കേണ്ടവ

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്നതാണ് വിഷയം. താൽപ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കി സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോയോ ജൂണ്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി  notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര്, വയസ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്കൂൾ അധികൃതരുടെ അല്ലെങ്കിൽ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം.  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ട് പേർക്ക് 1000 രൂപ വീതവും സർട്ടിഫിക്കറ്റും ലഭിക്കും.
ഫോണ്‍: 9447472562, 9447031057.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -