32.6 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കോവിഡ് കാലത്തെ പരീക്ഷ: ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത് 35741 പേർ

വായിരിച്ചിരിക്കേണ്ടവ

കോവിഡ് കാലത്ത് എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 17ന് ആരംഭിക്കുമ്പോൾ ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 35,741 വിദ്യാർത്ഥികൾ. ഇതിൽ 344 പേർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ്. മാർച്ച് 17ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 നാണ് അവസാനിക്കുക.

പരീക്ഷ എഴുതുന്ന 35397 പേരിൽ 17235 പേർ പെൺകുട്ടികളും 18162 പേർ ആൺകുട്ടികളുമാണ്. ജില്ലയിൽ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ലകളായി തിരിച്ചിരിക്കുന്നത്. ഇതിൽ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ മാത്രം 9988 പേരാണ് പരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുടയിൽ 10, 774 പേരും ചാവക്കാട് 15,009 പേരുമാണ് പരീക്ഷ എഴുതുക.

260 പരീക്ഷാകേന്ദ്രങ്ങളാണ് പരീക്ഷ എഴുതുന്നവരെ കാത്തിരിക്കുന്നത്. ഇതിൽ 84 എണ്ണം സർക്കാർ തലത്തിലും 147 എണ്ണം എയ്ഡഡ് തലത്തിലും 28 എണ്ണം അൺ എയ്ഡഡ് തലത്തിലും ഒരെണ്ണം ടെക്നിക് തലത്തിലുമാണ്. 3956 ഇൻവിജിലേറ്റർമാരെയാണ് നിയോഗിച്ചിട്ടുള്ളത്.

എസ്.എസ്.എല്‍.സി പരീക്ഷയ്ക്കൊപ്പം ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുപരീക്ഷയുടെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദൂരീകരണവും നടത്താനുള്ള ക്രമീകരണങ്ങൾക്കായി ജനുവരി ഒന്നു മുതല്‍ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -