28 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജില്ലാതല പ്രവേശനോത്സവം: സംഘാടക സമിതി രൂപീകരിച്ചു

വായിരിച്ചിരിക്കേണ്ടവ

ജില്ലാതല പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. പട്ടിക്കാട് ജി എല്‍ പി എസില്‍ ചേര്‍ന്ന യോഗം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ പരിപാടി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്രാന്‍സിന ഷാജു, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോ എന്‍ ജെ ബിനോയ്, പ്രോഗ്രാം ഓഫീസര്‍ ജോളി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി മനോജ്കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം കെ ബാലകൃഷ്ണന്‍, ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റര്‍ സുനില്‍ മാത്യു ജോണ്‍, ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ കെ സോമന്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി നടക്കും. സൗജന്യ പാഠപുസ്തകം യൂണിഫോം വിതരണം എന്നിവയും നടക്കും. പ്രകൃതിക്കിണങ്ങിയ വസ്തുക്കള്‍ മാത്രമേ അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കൂ. നാടന്‍ കലാരൂപങ്ങള്‍, ശിങ്കാരിമേളം ഉള്‍പ്പെടെ അരങ്ങേറും. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിതമായ ജലശുദ്ധീകരണ ലാബിന്റെ ഉദ്ഘാടനവും അതോടൊപ്പം നടക്കും. ഹയര്‍ സെക്കന്ററി വിഭാഗം പ്രിന്‍സിപ്പല്‍ സിന്ധുഷ ടീച്ചര്‍ സ്വാഗതവും നിര്‍മ്മലാദേവി ടീച്ചര്‍ നന്ദിയും പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -