23 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശൂരിലും ഇനി അമേച്വർ വയർലെസ് സ്റ്റേഷൻ  വി.എസ് ഡേവിഡിന് ലൈസൻസ് അനുവദിച്ച് കേന്ദ്രം

വായിരിച്ചിരിക്കേണ്ടവ

തൃശൂർ: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനി ‘ഡേവിഡിൻറെ സാങ്കേതിക സഹായ’വും ഉപയോഗിക്കാം. വാർത്താ വിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സഹായകരമാകുന്നതാണ് അമേച്വർ വയർലെസ്. വി.എസ്.ഡേവിഡിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നടപടിക്രമങ്ങൾ പൂർത്തിയാക്കി അമേച്വർ വയർലെസ് സ്റ്റേഷൻ ലൈസൻസ് അനുവദിച്ചു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമ, ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, കൽപ്പന ചൗള, സോണിയാഗാന്ധി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, മമ്മുട്ടി, കമൽഹാസൻ, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കാണ് ഇതിന് മുമ്പ് അമേച്വർ വയർലെസ് അനുവദിച്ചിട്ടുള്ളത്. ഈ നിരയിലേക്കാണ് ഇനി ഡേവിഡും കടക്കുന്നത്. കെ.എസ്.യു മുൻ തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ ഡേവിഡ് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലങ്ങളിൽ സ്കൗട്ടിൻറെ ഹാംറേഡിയോ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനം ഏറെ സഹായകരമായിരുന്നു. തൃശൂർ കോർപ്പറേഷൻ ആസ്ഥാനത്ത് ഹാംറേഡിയോ കൺട്രോൾ റൂം പ്രവർത്തിപ്പിച്ച് അതിന് നേതൃത്വം നൽകിയതും ഡേവിഡ് ആയിരുന്നു. നിലവിൽ സ്കൗട്ട് ജില്ലാ നിർവാഹക സമിതിയംഗം കൂടിയാണ്. വിദ്യാർഥി സംഘടനാ പ്രവർത്തകനാണെങ്കിലും പൊതുസാമൂഹ്യ വിഷയങ്ങളിലെ നിരന്തര ഇടപെടൽ സാമൂഹ്യ രംഗത്തും നിറഞ്ഞു നിൽക്കുന്നയാളാണ് ഡേവിഡ്. പ്രളയകാലത്തും കോവിഡ് കാലത്തും വിദ്യാർഥികൾക്കും വീടുകളിലേക്കും ഡേവിഡിൻറെ സഹായപ്രവർത്തനങ്ങളെത്തി. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളെ കൊണ്ടു പോകാനും അവർക്ക് സഹായവുമായി കെ.എസ്.യു കാരുണ്യവാഹനം നിരത്തിലിറക്കിയത് തൃശൂരായിരുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച പരീക്ഷ മികച്ച വിജയത്തോടെ പാസായതിനൊപ്പം പ്രവർത്തനങ്ങളെ സംബന്ധിച്ച പൊലീസിൻറെയടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടും പരിശോധിച്ചാണ് അമേച്വർ വയർലെസ് ലൈസൻസ് അനുവദിക്കുന്നത്. 2074 വരേക്കാണ് ഡേവിഡിൻറെ ലൈസൻസ് കാലാവുധി. വയർലെസ് ലൈസൻസും സ്റ്റേഷനും ലഭ്യമായ ഡേവിഡ് വീട്ടിലെ ഓഫീസ് മുറിയിൽ സജ്ജമാക്കിയ സ്റ്റേഷനിലിരുന്ന് അബുദാബിയിലുള്ളയാളുമായി വയർലെസിലൂടെ ആശയവിനിമയം നടത്തി. കുവൈത്ത് യുദ്ധകാലത്ത് അവിടുന്ന് ഇന്ത്യയിലേക്ക് വിവരങ്ങൾ കൈമാറിയും രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽ.ടി.ടി സന്ദേശങ്ങൾ ചോർത്തി നൽകി സൈന്യത്തിനെ സഹായിച്ചും അമേച്വർ വയർലെസ് ഉപയോഗിച്ചായിരുന്നു.
Amateur Radio Station License Certificate
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -