24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പാലിന് 6 രൂപ കൂടിയപ്പോള്‍ ചായയ്ക്കും കൂട്ടി അഞ്ച്

വായിരിച്ചിരിക്കേണ്ടവ

കൊല്ലം:മില്‍മ പാലിനു ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തട്ടുകടകളിലടക്കം ചായയ്ക്കും കാപ്പിക്കും അഞ്ചു രൂപ വരെ വില ഉയര്‍ന്നു. കൊല്ലത്ത് കഴിഞ്ഞ ദിവസം വരെ 10 രൂപയ്ക്കു ലഭിക്കുമായിരുന്ന ചായയ്ക്ക് ഇന്നലെ മുതല്‍ 12രൂപയും 15 രൂപയുമായി വില വര്‍ധിച്ചു. സാധാരണ തട്ടുകടകളിലാണ് പത്ത് രൂപ 12രൂപയായി ഉയര്‍ന്നത്. ചെറിയ ഹോട്ടലുകളില്‍ ചായയ്ക്ക് 15 രൂപ വരെ വില ഉയര്‍ന്നു. വലിയ ഹോട്ടലുകളില്‍ വില ഇതിലും ഭീമമായി ഉയര്‍ന്നു. 15 രൂപ വിലയുണ്ടായിരുന്ന കാപ്പിക്ക് 20 രൂപ മുതല്‍ 25 രൂപ വരെയാണ് പുതുക്കിയ വില.
പാലുത്പന്നങ്ങളുടെ വിലയും വൈകാതെ വര്‍ധിപ്പിക്കും. പാല്‍പ്പൊടി, വിവിധ തരം മിഠായികള്‍, തൈര്, നെയ്യ്, പുതിയ ഉത്പന്നമായ പനീര്‍ എന്നിവയടക്കം മുഴുവന്‍ ഉത്പന്നങ്ങളുടെയും വില ഒരു മാസത്തിനുള്ളില്‍ പുതുക്കുമെന്ന് മില്‍മയിലെ ഉന്നതന്‍ അറിയിച്ചു. വര്‍ധിപ്പിച്ച പാല്‍ വിലയുടെ 83 ശതമാനം വരെ ക്ഷീര കര്‍ഷകര്‍ക്കു ലഭിക്കുമെന്നാണ് മില്‍മ പറയുന്നത്. എന്നാല്‍ 2019ല്‍ ലിറ്ററിന് 4 രൂപ വര്‍ധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സിന്റെ കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 50 ശതമാനം വിലകൂട്ടി.
ഒരു ലിറ്റര്‍ പാലിന് 3.25 രൂപ അന്ന് അധികവരുമാനം നല്‍കിയ ശേഷം കാലിത്തീറ്റയുടെ ഒരു ചാക്കിന് 140 രൂപയാണ് ക്ഷീരകര്‍ഷകരില്‍ നിന്ന് അധികം വാങ്ങിയത്. ചുരുക്കത്തില്‍ പാല്‍ വില വര്‍ധന കൊണ്ട് കര്‍ഷകര്‍ക്ക് ഒരു ഗുണവും കിട്ടിയില്ലെന്നു മാത്രമല്ല, ചെലവ് കൂടുകയും ചെയ്തു.ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് ഏകദേശം അഞ്ചു രൂപ വരെ വര്‍ധിപ്പിച്ച ശേഷം കാലിത്തീറ്റയുടെ വില കുത്തനേ കൂട്ടും.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -