31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഗുരുപവനപുരിയില്‍ പഞ്ചരത്‌ന കീര്‍ത്തനം സംഗീതപ്പെരുമഴയായി

വായിരിച്ചിരിക്കേണ്ടവ

ഗുരുവായൂര്‍: ഭക്തിയും സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം സംഗീതപ്പെരുമഴയായി. നൂറോളം സംഗീതജ്ഞര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം പാട്ടിന്റെ പാലാഴിയാക്കി.ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിനമായ ഇന്നലെ രാവിലെ ഒന്‍പതിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം തുടങ്ങിയത്. തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പില്‍ സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നാരംഭിക്കുന്ന ഗണപതി സ്തുതിയോടെയായിരുന്നു തുടക്കം. ത്യാഗരാജസ്വാമികളുടെ നാട്ട രാഗത്തിലുള്ള ജഗതാനന്ദ കാരക,ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീര്‍ത്തനവും സാദിഞ്ജനേയും, വരാളിയില്‍ കനകരുചിരയും, ശ്രീരാഗത്തിലെ എന്തൊരു മഹാനുഭാവലു എന്ന കീര്‍ത്തനവും ആലപിച്ചതോടെ സംഗീതാസ്വാദകര്‍ ആനന്ദ ലഹരിയിലായി.17 വനിതകള്‍ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -