ലോക ഹൈപ്പർടെൻഷൻ ദിനാചരണത്തോടനുബന്ധിച്ച് ഐ എം എ തൃശ്ശൂരിൻ്റെ നേതൃത്വത്തിൽ (17-05-2022) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് സൗജന്യ ബ്ലഡ് പ്രഷർ & ബ്ലഡ് ഷുഗർ പരിശോധന നടത്തി. തൃശൂർ റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ശ്രീ. ശശി V V ഉദ്ഘാടനം ചെയ്തു. ഐ എം എ തൃശ്ശൂർ ശാഖ പ്രസിഡൻ്റ് ഡോ ജോയ് മഞ്ഞില, സെക്രട്ടറി ഡോ ജോസഫ് ജോർജ്, ട്രഷറർ ഡോ ബേബി തോമസ്, ഡോ ജെയിൻ ചിമ്മൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ 300 ഓളം പേർ പരിശോധന നടത്തി.
ലോക ഹൈപ്പർടെൻഷൻ ദിനാചരണം – ഐ എം എ തൃശ്ശൂർ
- Advertisement -