24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു : ഇന്ന് (മെയ് 29) ഡ്രൈ ഡേ

വായിരിച്ചിരിക്കേണ്ടവ

പാണഞ്ചേരി പഞ്ചായത്തിലെ 19-ാ0 വാർഡിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. മാരായ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന ആശാരിക്കാട് പ്രദേശത്ത് ഒരാൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചപ്പോൾ രോഗകാരിയായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന്
പഞ്ചായത്തിന്റെയും ആരോഗ്യ
വകുപ്പിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് (മെയ് 29) ഡ്രൈ ഡേ ആചരിക്കാൻ യോഗം തീരുമാനിച്ചു.

പനിയെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈൽ ഫീവർ
രോഗമാണെന്ന് തിരിച്ചറിഞ്ഞത്. രോഗിയെ പരിച്ചരിക്കാൻ കുടെ നിന്ന രണ്ട് പേർക്ക് കൂടി പനി ഉള്ളതിനാൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് ഫീവർ രോഗത്തിന് കാരണം. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മ കുറവ് എന്നിവയ്ക്കും കാരണമാകും.
മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകി.

സ്ഥിതി വിലയിരുത്താൻ പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മെയ് 31ന് യോഗം ചേരുമെന്ന് പ്രസിഡന്റ് പി പി രവീന്ദ്രൻ അറിയിച്ചു. യോഗത്തിൽ വെള്ളനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ എസ് ജയന്തി, ആരോഗ്യ വകുപ്പിന്റെ ഡിസ്ട്രിക്ട് സർവൈലൻസ് ഓഫീസർ ഡോ.കാവ്യ, ഹെൽത്ത് ഇൻസ്പെക്ടർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -