28 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അസംസ്‌കൃത സാധനങ്ങളുടെ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലയിലെ ഹെര്‍ബര്‍ട്ട് നഗര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങളുടെ വിതരണത്തിന് സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകളില്‍ ഓരോ ഐറ്റത്തിനും ലഭിക്കേണ്ട തുകയും ആകെ തുകയും കാണിക്കണം. ക്വട്ടേഷന്‍ ലഭിക്കുന്നവര്‍ അസംസ്‌കൃത സാധനങ്ങള്‍ ഹെര്‍ബര്‍ട്ട് നഗര്‍ ഐ.ടി.ഐ.യില്‍ വിതരണം നടത്തണം. വിതരണം നടത്തിയവ മേഖലാതല പര്‍ചെയ്‌സ് കമ്മിറ്റി ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സ്റ്റോക്കില്‍ എടുക്കും. ക്വട്ടേഷനുകളില്‍ ക്വട്ടേഷന്‍ ദാതാവിന്റെ ഒപ്പ് വേണം. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തില്‍ അയയ്ക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കവറിനു പുറത്ത് ക്വട്ടേഷന്‍ നമ്പറും, ഹെര്‍ബര്‍ട്ട് നഗര്‍ ഐ.ടി.ഐ. യില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷന്‍ എന്നും എഴുതണം.ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 8 വൈകീട്ട് രണ്ട് മണി. അന്നേ ദിവസം മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 7594059670, 8547630005.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -