31.5 C
Thrissur
ഞായറാഴ്‌ച, ഏപ്രിൽ 28, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ലോകത്തിന്റെ ടാറ്റു മുത്തശ്ശി

വായിരിച്ചിരിക്കേണ്ടവ

ലോകംമൊത്തം ട്രെൻഡ് ആയി മാറുകയാണ് ടാറ്റു, ശരീരമാകെ ടാറ്റു ചെയ്യുന്നവർ കപ്പിൾ ടാറ്റു കുത്തുന്നവർ എന്നിങ്ങനെ ടാറ്റു പ്രേമികൾ പലവിധവും സുലഭവുമാണ്. പച്ച കുത്താൻ പ്രായം ഒരു പ്രശ്നമല്ല എന്ന് പറയുന്നവരോട് ഫിലിപ്പെൻ സിലുള്ള വാങ് ഓഡ് മുത്തശ്ശിക്ക്‌ പറയാനുള്ളത് പച്ചകുത്തി കൊടുക്കാനും
പ്രായം ഇല്ല എന്നാണ്.
തന്റെ നൂറ്റി മൂന്നാംവയസ്സിലും പച്ചകുത്തൽ എന്ന പരമ്പരാഗത തൊഴിൽ തുടരുന്ന മുത്തശ്ശി ലോകത്തെ ഏറ്റവും പ്രായം കൂടിയ ടാറ്റുമാസ്റ്റർ കൂടിയാണ്. തന്റെ പതിനഞ്ചാം വയസ്സിലാണ് മുത്തശ്ശി ടാറ്റു കുത്താൻ ആരംഭിക്കുന്നത്. കലിങ്ക വിഭാഗത്തിൽപ്പെട്ട യുദ്ധവീരൻമാരെ ആദരിക്കുന്നതിന് ആയിരുന്നു ആദ്യകാലങ്ങളിൽ ടാറ്റൂ ചെയ്തിരുന്നത് പിന്നീട് കാലം പുരോഗമിച്ചപ്പോൾ ഇതിലും പുതിയ മാനങ്ങൾ കൈവന്നു. എന്നിരുന്നാലും മുത്തശ്ശി തുടരുന്ന പരമ്പരാഗത ടാറ്റൂ രീതി കുറിച്ച് വ്യത്യസ്തമാണ്. ഇന്ന് ലോകത്തുള്ള മറ്റേതു ടാറ്റു ഉപകരണങ്ങളെ അപേക്ഷിച്ച് വേദന കുറഞ്ഞ രീതി ആണ് മുത്തശ്ശി അവലംമ്പി ക്കുന്നതെന്ന് പരീക്ഷവരൊക്കെ സാക്ഷ്യപ്പെടുത്തുന്നു. ടാറ്റു കുത്താൻ വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ഉപകരണമാണ് ഉപയോഗിക്കുന്നത്. മുളയുടെ അറ്റത്ത് ആണി ഉറപ്പിക്കുന്നു. എവിടെയാണോ പച്ച കുത്തേണ്ടത് അവിടെ ഈ ആണി വച്ച് ചുറ്റിക കൊണ്ട് അടിച്ചാണ് ടാറ്റു ചെയ്യുന്നത്. ഇത്തരത്തിൽ ന്യൂജൻ ടാറ്റൂ ഉപകരണങ്ങൾ മാത്രമല്ല മുത്തശ്ശി വെല്ലുവിളിക്കുന്നത് പരമ്പരാഗത ഗോത്ര ചിഹ്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഡിസൈനുകളാണ് മുത്തശ്ശി ഒരുക്കുന്നത്. ഫിലിപ്പീൻസിലെ ഒരു കൊച്ചു ഗ്രാമത്തിലെ മുത്തശ്ശിയെതേടി ദിനംപ്രതി ധാരാളം ആളുകളാണ് ടാറ്റൂ ചെയ്യാൻ എത്തുന്നത്. ജീവിച്ചിരിക്കുന്ന ഏക കലിംഗ ടാറ്റുആർട്ടിസ്റ്റ് കൂടിയാണ് മുത്തശ്ശി. പരമ്പരാഗതമായി കിട്ടിയ വാങ് ഓഡ് മുത്തശ്ശിയുടെ ജീവിതമാർഗം ഇന്ന് ലോകം മുഴുവൻ ഖ്യാതിനേടിയിരിക്കുകയാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -