30 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇന്ന് ലോക ടെലിവിഷൻ ദിനം

വായിരിച്ചിരിക്കേണ്ടവ

ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം.

സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം. പത്ര, റേഡിയോ മാധ്യമത്തിനു ബദലായിട്ടായിരുന്നു ലോകത്ത് ആദ്യമായി ടെലിവിഷൻ അവതരിപ്പിച്ചത് തുടർന്ന് പിന്നീടങ്ങോട്ട് ദൃശ്യ മാധ്യമത്തിന്റെ തിരിഞ്ഞുനോക്കാൻ ആവാത്ത കുതിപ്പാണ് ലോകം കണ്ടത്.
അറുപത് വർഷം മുമ്പ്, അഥവാ 1959 സെപ്റ്റംബർ 15ന് ഡൽഹി ആകാശവാണി ഭവനിലെ ചെറിയൊയൊരു മുറിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദർശൻറെ പ്രവർത്തനമാരംഭിച്ചത്. എൺപതുകളിൽ രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദർശൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നടങ്കം കീഴടക്കി. രംഗോലി, ചിത്രഹാർ, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എൺപതുകളെ ദൂരദർശൻ സുരഭിലമാക്കി. തൊണ്ണൂറുകളിൽ കേന്ദ്ര സർക്കാർ സാമ്പത്തിക ഉദാവൽക്കരണ നയങ്ങൾ അവലംബിച്ചപ്പോൾ രാജ്യത്തെ ടെലിവിഷൻ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി.  വിദേശ ചാനലുകൾ ഇന്ത്യയിൽ സംപ്രേഷണം തുടങ്ങി. പിന്നാലെ തദ്ദേശീയ സ്വകാര്യ ചാനലുകളും. സീടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനൽ.
ഇന്റർനെറ്റ് കടന്നുവരവോടെ ടെലിവിഷൻ സ്വാധീനം കുറഞ്ഞുവരികയാണെന്ന് പറയുമ്പോഴും ഒരിക്കൽ ഏറ്റവും കൂടുതൽ ആളുകൾ വീഡിയോ കാണാൻ ഉപയോഗിക്കുന്ന മാധ്യമം ടെലിവിഷനാണ്. ആഗോളതലത്തിൽ ടെലിവിഷൻ ഉള്ള വീടുകളുടെ എണ്ണവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2018 ലെ ബ്രോഡ്കാസ്റ്റ് ഇന്ത്യ സർവേ പ്രകാരം ഇന്ത്യയിൽ 83.5 കോടി ജനങ്ങൾ പ്രതിദിനം ടിവികാണുന്നുണ്ടെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ മൊത്തം സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ എണ്ണം 30 കോടി മാത്രമാണ്.
ദൃശ്യ മാധ്യമത്തിലെ ശക്തി എത്രമാത്രം ഉണ്ടെന്നും അത് ലോകത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു, എങ്ങനെ എല്ലാം സമൂഹത്തെ മാറ്റങ്ങളിലേക്ക് നയിക്കുന്നു എന്നതിന്റെകൂടി ഓർമപ്പെടുത്തലാണ് ലോക ടെലിവിഷൻ ദിനം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -