23.3 C
Thrissur
ചൊവ്വാഴ്‌ച, ഒക്ടോബർ 15, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കെ ആർ ജൈത്രൻ കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ

വായിരിച്ചിരിക്കേണ്ടവ

കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാനായി എൽഡിഎഫിലെ കെ ആർ ജൈത്രൻ തിരഞ്ഞെടുക്കപ്പെട്ടു.
നാൽപ്പത്തിനാലംഗ കൗൺസിലിൽ കെ ആർ ജൈത്രന് ഇരുപത്തിരണ്ട് വോട്ടും ബി ജെ പിയിലെ ടി എസ് സജീവന് ഇരുപത്തി ഒന്ന് വോട്ടും ലഭിച്ചു. കെ ആർ ജൈത്രൻ്റെ പേര് സി പി ഐ അംഗം വി ബി രതീഷ് നിർദ്ദേശിച്ചു.
സി പി എം കൗൺസിലർ
പി എൻ വിനയചന്ദ്രൻ പിന്താങ്ങി.

കഴിഞ്ഞ നഗരസഭാ കൗൺസിലിൽ ചെയർമാനായിരുന്ന കെ ആർ ജൈത്രൻ ഇക്കുറി ടൗൺ ഹാൾ വാർഡിൽ നിന്നുമാണ് വിജയിച്ചത്.

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജൈത്രന്, വരണാധികാരിയായ ഭൂനികുതി ഡപ്യൂട്ടി കളക്ടർ എ പി കിരൺ സത്യവാചകം ചൊല്ലിക്കൊടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -