28.1 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുട്ടികളുടെ ഷിനിജ ടീച്ചർ ഇനി കൊടുങ്ങല്ലൂരിന്റെ ‘ടീച്ചർ’

വായിരിച്ചിരിക്കേണ്ടവ

കുട്ടികൾക്ക് അറിവിന്റെ‌ പാഠം പകർന്നു നൽകിയ ഷിനിജ ടീച്ചർ ഇനി കൊടുങ്ങല്ലൂരുകാർക്ക് വികസനത്തിന്റെ പുതിയ പാഠങ്ങൾ ചൊല്ലിക്കൊടുക്കും. ഓൺലൈൻ ക്ലാസിലെ തിരക്കുകൾക്കിടയിൽ അധ്യാപികയായ ഷിനിജയെ തേടിയെത്തിയത് കൊടുങ്ങല്ലൂർ നഗരസഭയുടെ ചെയർപേഴ്സൺ സ്ഥാനം. എം.എ- ബിഎഡ് ബിരുദധാരിയായ ഈ മുപ്പത് വയസ്സുകാരി കൊടുങ്ങല്ലൂരിൽ മുൻ നഗരസഭ ചെയർമാൻ വി കെ ഗോപിക്ക് ശേഷം ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയാണ്.

പുല്ലൂറ്റ് ഓറ എഡിഫൈ സ്കൂളിലെ മലയാളം അദ്ധ്യാപികയായ ടീച്ചർ ചെയർപേഴ്സൺ പദവി കഴിയും വരെ അദ്ധ്യാപനത്തിന് അവധി കൊടുക്കാനുള്ള തീരുമാനത്തിലാണ്. നാട് അഭിമുഖീകരിക്കുന്ന കോവിഡ് കാല പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാകും നഗരസഭയുടെ വികസനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനെന്ന് ഷിനിജ പറയുന്നു. നഗരസഭയുടെ വികസനം തന്നെയാണ് അടിസ്ഥാന ലക്ഷ്യം. പ്രാദേശിക വികസനങ്ങളിലൂടെ നഗരസഭയുടെ വികസനം നടപ്പാക്കി വിജയിപ്പിക്കണം. ആദ്യമായി മത്സരിച്ചു വിജയിച്ചപ്പോൾ തന്നെ ചെയർപേഴ്‌സൺ പദവിയിലെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടീച്ചർ. ക്ലാസ്സ് മുറിയിൽ കുട്ടികളെ അച്ചടക്കത്തോടെ നയിച്ചു പരിചയമുള്ള ടീച്ചർ പുതിയ നഗരസഭാ കൗൺസിലിനെ നയിക്കാനുള്ള ഒരുക്കത്തിലാണ്.

ചാപ്പാറ മുട്ടത്താൻ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെയും ഷീജയുടെയും മകളാണ് ഷിനിജ.ഭർത്താവ് മഹേഷ് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. മൂന്ന് വയസ്സുകാരി അനുകർണ്ണിക മകളാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -