27.5 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സമഗ്ര വികസനത്തിന്റെ പുതിയ ചുവടുമായി ഷീജ പ്രശാന്ത് ഇനി ചാവക്കാട് നഗരസഭയ്ക്കൊപ്പം; ടൂറിസം, കായികം, മത്സ്യം മേഖലകൾക്ക് പ്രത്യേക ഊന്നൽ

വായിരിച്ചിരിക്കേണ്ടവ

ചാവക്കാട് നഗരസഭയുടെ സമഗ്രവികസനത്തിന് മുൻതൂക്കം നൽകിയാണ് അടുത്ത അഞ്ച് വർഷത്തെ പ്രവർത്തനമെന്ന് ചെയർപേഴ്സൺ ഷീജ പ്രശാന്ത്. കൗൺസിലർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മത്സ്യതൊഴിലാളി ക്ഷേമ സംഘം സെക്രട്ടറി എന്നിങ്ങനെ നിരവധി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ഷീജ പ്രശാന്താണ് ചാവക്കാട്‌ നഗരസഭയുടെ പുതിയ സാരഥി. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ചാവക്കാടിനെ മുൻനിരയിലെത്തിക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യമെന്ന് ഷീജ പറഞ്ഞു. അതിനായി ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടമായ സ്ഥലവും വീടും ഇല്ലാത്ത നഗരസഭയിലുള്ള 44 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ് സമുച്ചയം തിരുവത്ര മുട്ടിലിൽ പണിത് നൽകും. കഴിഞ്ഞ കൗൺസിൽ തയ്യാറാക്കി സർക്കാർ അംഗീകാരത്തിന് സമർപ്പിച്ച ചാവക്കാട് നഗരത്തിന്റെ സമഗ്രമായ മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും.

 

ബീച്ച് ടൂറിസം പദ്ധതി നടപ്പിലാക്കും. പാലയൂർ പള്ളി, ഗുരുവായൂർ, ചാവക്കാട് ബീച്ച് എന്നിവയെ ബന്ധപ്പെടുത്തി ടൂറിസം മേഖലയെ വിപുലീകരിക്കാനും പദ്ധതിയുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കും. സമഗ്ര മാസ്റ്റർ പ്ലാൻ പ്രകാരം 30 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുക. കൂടാതെ നഗരസഭ ടൗൺഹാൾ, സ്റ്റേഡിയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. പരപ്പിൽതാഴത്ത് നിലവിലുള്ള മൂന്നര ഏക്കർ ഭൂമിക്ക് പുറമേ ഒന്നര ഏക്കർ ഭൂമി കൂടി ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മിക്കും. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ കായിക പ്രതിഭകളെ വാർത്തെടുക്കാനുള്ള പ്രത്യേക പദ്ധതികൾ രൂപീകരിക്കും. പരപ്പിൽ താഴം ഖരമാലിന്യസംസ്കരണ കേന്ദ്രത്തിൽ ഹരിത ഉദ്യാനം പദ്ധതി, സമഗ്ര വിദ്യാഭ്യാസ പദ്ധതി എന്നിവയും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും മത്സ്യം, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലും വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും.

 

കുടുംബശ്രീ പ്രവർത്തനം മാതൃകാപരമായി നടക്കുന്ന ചാവക്കാട് നഗരസഭയിലെ സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊണ്ട് മുഴുവൻ സ്ത്രീകളെയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കും. കുട്ടികൾക്കായുള്ള വഞ്ചിക്കടവ് ചിൽഡ്രൻസ് പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ, നഗരസഭയിലെ എല്ലാ വയോജനങ്ങൾക്കും സൗജന്യമായി വൈദ്യപരിശോധന, മരുന്നു വിതരണം എന്നിവയും നടപ്പിലാക്കും. വ്യവസായ വികസനത്തിന് ഭൂമി ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമിക്കും. സ്ഥലമില്ലാത്ത നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും ഭൂമി വാങ്ങി കെട്ടിടം നിർമ്മിച്ച് നൽകുകയും തരിശ് രഹിത നഗരം പദ്ധതി നടപ്പിലാക്കുകയും കാർഷിക തൊഴിൽ സേന രൂപീകരിക്കുകയും ചെയ്യുമെന്നും ഷീജ അറിയിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -