28 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

രാമ പ്രഭാവത്തിൽ ഇന്ത്യ

വായിരിച്ചിരിക്കേണ്ടവ

രാമൻ പ്രഭാവത്തിലൂടെ ഇന്ത്യയെ ശാസ്ത്രലോകത്തിന് മുകൾതട്ടിൽ എത്തിച്ച സി വി രാമൻ ഓർമ്മയായിട്ട് നാളേക്ക് 50 വർഷം. ഒരാൾ നോബൽ പുരസ്കാരം നേടുമ്പോൾ അയാളോടൊപ്പം രാഷ്ട്രവും അഭിമാനം കൊള്ളുന്നു, എന്നാൽ ചന്ദ്രശേഖര വെങ്കിട്ടരാമന്റെ കാര്യത്തിൽ അഭിമാനം കൊണ്ടത് രാഷ്ട്രം മാത്രമല്ല മറിച്ച് ഏഷ്യവൻകര കൂടിയാണ്. 1930 രാമൻ പ്രഭാവം (raman effect )എന്ന കണ്ടുപിടുത്തത്തിന് അദ്ദേഹം ഭൗതികശാസ്ത്രത്തിലെ നൊബൈൽ സമ്മാനത്തിന് അർഹനായി. ആദ്യമായി നോബൽ നേടുന്ന ഏഷ്യക്കാരൻ അദ്ദേഹമായിരുന്നു. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിച്ചു.
നോബൽ സമ്മാന ജേതാവ് എന്നതിനുപരി സി.വി രാമനെ  ലോകം അടയാളപ്പെടുത്തുന്നത് ദേശസ്നേഹി എന്ന പേരിലാവും. ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിൽ ആയിരുന്ന  ഇന്ത്യയ്ക്ക് ഒരു ദേശീയപതാക പോലുമില്ല എന്നത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു.y പിന്നീട് സമ്മാന വേദിയിൽ പൊട്ടിക്കരയുന്ന രാമനെ ആണ്  ലോകം കണ്ടത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയുടെ ശാസ്ത്ര രംഗത്തിന് പുതിയൊരു ദിശാബോധം നൽകാൻ അദ്ദേഹത്തെ സന്നദ്ധനാക്കിയത് കയ്പ്പുള്ള ഈ ഓർമ്മകൾ തന്നെയാവണം.      ഗവേഷണങ്ങൾക്കായിസാമ്പത്തികസഹായം      ആവശ്യപ്പെട്ട് വ്യവസായിയായ ബിർളയോട് അദ്ദേഹം പറഞ്ഞത് നിങ്ങൾ എനിക്കൊരു സ്‌പെക്ടറോസ്കോപ് വാങ്ങി തന്നാൽ ഇന്ത്യക്കായി ഞാൻ ഒരു നോബൽ സമ്മാനം വാങ്ങിത്തരാം എന്നായിരുന്നു. തന്റെ ഗവേഷണങ്ങളിലും കണ്ടെത്തലുകളിലും അത്ര മേൽ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. 1933 ൽ ബാംഗ്ലൂരിലെ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിലെ ആദ്യ ഇന്ത്യക്കാരനായ ഡയറക്ടർ സി വി രാമന് 1954 ഭാരതരത്നം നൽകി രാജ്യം ആദരിച്ചു .
ജീവിതത്തിലുടനീളം ലാളിത്യവും നർമ്മബോധവും പ്രതിജ്ഞാബന്ധമായ പ്രവർത്തനങ്ങളും അനുകരണീയമാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -