28 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കരുവന്നൂര്‍ കൊള്ള: പണം തിരികെ ലഭിക്കാന്‍ നൂറ് നൂലാമാലകള്‍,വലഞ്ഞു… എതിര്‍പ്പുമായി നിക്ഷേപകര്‍

വായിരിച്ചിരിക്കേണ്ടവ

ഇരിങ്ങാലക്കുട:കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണ സമിതിയും ജീവനക്കാരില്‍ പലരും ചേര്‍ന്നു 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പണം നിക്ഷേപിച്ചവര്‍ക്ക് പണം ലഭിച്ചിരുന്നില്ല.എന്നാല്‍ നിക്ഷേപരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഏറെ നാള്‍ നീണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 15 മുതല്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുമെന്നുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് ബാങ്കില്‍ നിന്ന് പണം നല്‍കുന്നതിന് നടപടിക്രമം ആരംഭിച്ചത്.
നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിന് തിങ്കളാഴ്ച ബാങ്കില്‍ എത്തിയ അക്കൗണ്ട് ഉടമകളോട് നിരവധി കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. 2022 ആഗസ്റ്റ് 31 ന് കാലാവധി പൂര്‍ത്തികരിച്ച നിക്ഷേപകര്‍ക്ക് നിക്ഷേപത്തിന്റെ 10 ശതമാനവും പലിശയുടെ 50 ശതമാനവും മാത്രമേ ഇപ്പോള്‍ തിരികെ നല്‍കുക. പണം ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി,പാന്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും കെ.വൈ.സി ഫോമും പൂരിപ്പിച്ചു നല്‍കുന്നവര്‍ക്കു മാത്രമേ പത്ത് ശതമാനം നിക്ഷേപതുക ലഭിക്കുക.മാത്രമല്ല ബാങ്കില്‍ -ഓഹരിയില്ലെങ്കില്‍ സി. ക്ലാസ് അംഗത്വം എടുക്കുകയും വേണം. എന്നാല്‍ മാത്രമേ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന രീതിയുള്ള പണം ലഭിക്കുകയുള്ളൂ.
ഇത്തരം നിബന്ധനകള്‍ ഒന്നും അറിയാതെ പണം പിന്‍വലിക്കാന്‍ എത്തിയ പ്രായമായവരും സ്ത്രീകളും അടക്കമുള്ളവര്‍ ഒരു പോലെ രോഷാകുലരായി.ഇവരില്‍ പലരും ചികിത്സക്കും മക്കളുടെ വിവാഹാവശ്യത്തിനുമായി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ എത്തിയവരായിരുന്നു.അക്കൗണ്ടില്‍ നിന്നു പണം ലഭിക്കാത്തതു കൊണ്ട് വിവാഹം രണ്ടുതവണ മാറ്റിവെച്ചതായി ആവലാതി പറയുന്നുണ്ടായിരുന്നു. മുന്‍പ് ഈ ആവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് പണം ലഭിച്ച നിക്ഷേപകര്‍ക്ക് പുതിയ നിബന്ധന വന്നതോടെ അവര്‍ക്കും പണം നല്‍കുന്നില്ല.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -