തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വലിയ ബോട്ടിക് ഡിസൈനിംഗ് സ്റ്റുഡിയോ “മിലാന്റിക്” തൃശൂർ ശക്തൻ സ്റ്റാൻഡിനു സമീപം നാളെ പ്രവർത്തനമാരംഭിക്കും. കെ. ഡി. പോൾ (കുഞ്ഞിപ്പാലു) മെമ്മോറിയൽ ബിൽഡിംഗിൽ “MILANTIQUE by Milan Paul” നാളെ രാവിലെ 9:30ന് മേയർ ശ്രീ എം. കെ. വർഗ്ഗീസ് ഉദ്‌ഘാടനം നിർവഹിക്കും.
കോർപറേഷൻ പ്രതിപക്ഷ നേതാവ് ശ്രീ രാജൻ ജെ. പല്ലൻ, വാർഡ് കൗൺസിലർ സിന്ധു ആന്റോ ചാക്കോള ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു ഭദ്രദീപം തെളിക്കും. വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബോട്ടിക് ഡിസൈൻ സ്റ്റുഡിയോ ഇനി തൃശ്ശൂരിനു സ്വന്തം. വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സീന മോഹൻ കാട്ടൂക്കാരൻ, മിലൻ പോൾ കാട്ടൂക്കാരൻ എന്നിവരാണ് ഈ സംരംഭത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.