35 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 16, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നാക്കുപിഴ; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്ഷേപിച്ച് സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍

വായിരിച്ചിരിക്കേണ്ടവ

ആലപ്പുഴ:വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊതുവേദിയില്‍ ആക്ഷേപിച്ച് മുന്‍മന്ത്രി സജി ചെറിയാന്‍ വീണ്ടും വിവാദത്തില്‍.സജി ചെറിയാന്‍ മുഖ്യസംഘാടകനായി ചെങ്ങന്നൂര്‍ പെരുമയോടനുബന്ധിച്ച് പാണ്ടനാട് സംഘടിപ്പിച്ച ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് രണ്ടാം സീസണ്‍ മത്സരത്തിന്റെ സമ്മേളന വേദിയിലാണ് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ സജി ചെറിയാന്‍ എം എല്‍ എ മൈക്കിലൂടെ ആക്ഷേപം ചൊരിഞ്ഞത്. ഇതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളിലും വന്നു കഴിഞ്ഞു.
വള്ളംകളിയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച സാംസ്‌ക്കാരിക ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത് ചെറിയനാട് പഞ്ചായത്തായിരുന്നു.ഇതിന്റെ സമ്മാനം വാങ്ങുന്നതിനായി പ്രസിഡന്റിനെ എം എല്‍ എ ക്ഷണിച്ചെങ്കിലും ഉടന്‍ തന്നെ സ്റ്റേജില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതാണ് സജി ചെറിയാനെ പ്രകോപിതനാക്കിയത്.ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് വേദിയിലേയ്ക്ക് കയറി വരണമെന്ന് രണ്ടുപ്രവശ്യം അനൗണ്‍സ് ചെയ്തു. സദസിലിരുന്നവര്‍ പ്രസിഡന്റിനെ വിളിക്കുന്നുവെന്ന് ഉച്ചത്തില്‍ പറയുന്നത് ഓഡിയോ ക്ലിപ്പ് ഉണ്ട്.
പ്രസിഡന്റ് വരുന്നത് കണ്ടതോടെയാണ് ഇവര്‍ എന്തൊരു പൊണ്ണുമ്പിള്ളയാണ്. എത്രപ്രവാശ്യം നിങ്ങളെ വിളിക്കണമെന്ന് ആക്ഷേപിച്ചത്. സി പി എം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന് നേര്‍ക്ക് സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം ഇതിനോടകം പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഭരണഘടനയ്ക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനം പോയതിന് പിന്നാലെയാണ് സജി ചെറിയാനില്‍ നിന്നും മറ്റൊരു നാക്കുപിഴ.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -