ആദായത്തിനുപരി ചില വ്യാപാരങ്ങൾ സേവനത്തിനുള്ളതാണ് ക്ഷേമങ്ങൾക്ക് ഉള്ളതാണ്. അത്തരത്തിലൊരു സേവനദാതാവ് ആണ് നിധി പരമർ . നിധി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് ആവിശ്യസാധനങ്ങളല്ലാ മറിച് മുലപ്പാലാണ്. വിവാഹം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് നിർമാതാവായ നിധി പർമറിനും ഭർത്താവ് തുഷാറിനു കുട്ടികളുണ്ടാകുന്നത്.2020 ഫെബ്രുവരി 20 നാണ് ദമ്പതികൾക്ക് കുഞ്ഞുണ്ടാവുന്നത്. കുഞ്ഞിന് നൽകിയ ശേഷം ബാക്കിയാവുന്ന മുലപ്പാൽ ആവശ്യമുള്ള മറ്റ് കുഞ്ഞുങ്ങൾക്ക് എത്തിച്ചു നൽകുകയാണ് ഇപ്പോൾ നിധി. മുലപ്പാൽ കിട്ടാതെ ഡോക്ടറുടെ നിർദേശപ്രകാരം മറ്റുമാർഗങ്ങൾ തേടുന്നവർക്ക് ശാശ്വത പരിഹാരമാണ് നിധി നൽകുന്നത്. നിധിക്ക് പിന്തുണനൽകി ഭർത്താവ് തുഷാർ മാത്രമല്ല സോഷ്യൽ മീഡിയയുംഉണ്ട്. മുലപ്പാൽ റഫറിജെറേറ്ററിൽ സൂക്ഷിച്ചാൽ മൂന്നോ നാലോ മാസം വരെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കുന്നതോടെയാണ് ഈ ആശയംഉടലെടുക്കുന്നത് .
മുംബൈയിലെ സൂര്യ ഹോസ്പിറ്റലിലാണ് നിധി മുലപ്പാൽ എത്തിക്കുന്നത്. 2019 മുതൽ സൂര്യ ഹോസ്പിറ്റൽ ബ്രെസ്റ്റ് മിൽക്ക് ബാങ്ക് നിലവിലുണ്ട്.