കേരളാ സർക്കാരിന്റെ കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗോൾഡൻ ജൂബിലി വാരാഘോഷത്തിന്റെ ഭാഗമായി പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓപ്പൺ ഹൗസുകൾക്ക് തുടക്കം. കൗൺസിലിന്റെ 50 വർഷമായിട്ടുള്ള നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതുസമൂഹത്തിന് ഉപകാരപ്രദമായതും വൈവിധ്യ പൂർണവുമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓപ്പൺ ഹൗസുകൾ 27 വരെ തുടരും. കെഎഫ്ആർഐയിലെ പരീക്ഷണശാലകൾ, മ്യൂസിയങ്ങൾ, ഉദ്യാനങ്ങൾ എന്നിവ അഞ്ച് ദിവസത്തേക്ക് പൊതുജനങ്ങൾക്കും,വിദ്യാർത്ഥിക്കൾക്കുമായി തുറന്നിടും. കൂടാതെ ഓരോ ദിവസവും വിദഗ്ദ്ധർ നയിക്കുന്ന ശാസ്ത്ര പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓപ്പൺ ഹൗസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് : 8078855634
കെഎഫ്ആർഐ ഓപ്പൺ ഹൗസുകൾക്ക് തുടക്കം

- Advertisement -