27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വയോജനങ്ങൾക്ക് ഉല്ലസിക്കാൻ പുത്തൻചിറയിൽ പുത്തൻ പാർക്ക്

വായിരിച്ചിരിക്കേണ്ടവ

തണുത വയൽ കാറ്റ് ഏറ്റിരിക്കാൻ ഇരിപ്പിടങ്ങൾ, ബാല്യത്തിന്റെ മാധുര്യം ഓർമിപ്പിക്കുന്ന തരത്തിൽ കളിയൂഞ്ഞാലുകൾ, പച്ചപ്പ് നിറച്ച് മരങ്ങളും പൂച്ചെടികളും, പുത്തൻചിറ സാമൂഹികരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച വയോജന പാർക്കിലെ ദൃശ്യങ്ങൾ മനംകുളിർപ്പിക്കുന്നതാണ്. വയോജനങ്ങൾക്ക് സായാഹ്നങ്ങളിലും ഒഴിവുവേളകളിലും ഒത്തുകൂടാനും വിശ്രമിക്കാനും ഒരിടമെന്ന സ്വപ്നമാണ് പാർക്കിലൂടെ യാഥാർത്ഥ്യമായത്.

വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്ന് (വയോജന വിഭാഗം) 6 ലക്ഷം
രൂപയാണ് വയോജന പാർക്ക് നിർമ്മാണത്തിന് വകയിരുത്തിയത്. പുത്തൻചിറ സിഎച്ച്സിയിൽ വരുന്ന വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പകൽ സമയത്ത് വെയിലും മഴയും കൊള്ളാതെ ഇരിക്കുന്നതിനും മാനസിക ഉല്ലാസത്തിനും വേണ്ടി വയലിലേയ്ക്ക് അഭിമുഖമായി ഒരു ചെറിയ പവലിയൻ, പാർക്കിൽ ഇരിക്കുന്നതിന് ഊഞ്ഞാലുകൾ പാർക്കിലേയ്ക്ക് ഇറങ്ങുന്നതിന് കൈവരിയോടു കൂടിയ റാമ്പ് പടവുകൾ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെട്ടത്. വെയിൽ മായുന്ന സമയത്ത് പവലിയനു പുറത്ത് ഇരിക്കുന്നതിന് ടൈൽ വിരിച്ച പടവുകളും ഊഞ്ഞാലുകളും ഉപയോഗിക്കാം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആർദ്രം മിഷൻ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. കാഷ്വാലിറ്റിയുടെയും ലാബിന്റെയും സൗകര്യങ്ങൾ വിപുലമാക്കുന്നത് ഉൾപ്പെടെ 38 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നടക്കാൻ പോകുന്നത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ബി.ഡി.ഒ. ദിവ്യ കുഞ്ഞുണ്ണി, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ രമ രാഘവൻ മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -