തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ ഫെലോഷിപ്പിന് കലാമണ്ഡലം ഇ.വാസുദേവനും (കഥകളി വേഷം) കലാമണ്ഡലം എം.ഉണ്ണിക്കൃഷ്ണനും (ചെണ്ട) അര്‍ഹരായി. 50000 രൂപ വീതമാണ് ഫെലോഷിപ്പ് തുക.
കലാനിലയം ഗോപിനാഥന്‍(കഥകളി വേഷം), വൈക്കം പുരുഷോത്തമന്‍ പിള്ള (കഥകളി സംഗീതം), കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട), കലാമണ്ഡലം പ്രകാശന്‍ (കഥകളി മദ്ദളം), മാര്‍ഗി സോമദാസ് (ചുട്ടി), മാര്‍ഗി ഉഷ (കൂടിയാട്ടം), വിനീത നെടുങ്ങാടി (മോഹിനിയാട്ടം), മുചുകുന്ന് പത്മനാഭന്‍ (തുള്ളല്‍), വി.ആര്‍.ദിലീപ്കുമാര്‍ (കര്‍ണാടക സംഗീതം), കുട്ടനെല്ലൂര്‍ രാജന്‍ മാരാര്‍ (തിമില/എഎസ്എന്‍ നമ്പീശന്‍ പഞ്ചവാദ്യം പുരസ്‌കാരം), ഡോ.സി.ആര്‍.സന്തോഷ് (കലാഗ്രന്ഥംനാട്യശാസ്ത്രത്തിലെ രസഭാവങ്ങള്‍), വിനു വാസുദേവന്‍ (ഡോക്യുമെന്ററിനിത്യഗന്ധര്‍വ) എന്നിവര്‍ക്കാണ് 30,000 രൂപ വീതമുള്ള കലാമണ്ഡലം പുരസ്‌കാരം.
നവംബര്‍ 7, 8, 9 തീയതികളില്‍ നടക്കുന്ന കലാമണ്ഡലം വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ എം.വി.നാരായണന്‍, ഭരണസമിതി അംഗങ്ങളായ എന്‍.ആര്‍.ഗ്രാമപ്രകാശ്, ടി.കെ.വാസു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മറ്റു പുരസ്‌കാരങ്ങള്‍:
വി.ആര്‍.വിമല്‍രാജ് (എം.കെ.കെ.നായര്‍ സമഗ്ര സംഭാവന പുരസ്‌കാരം 30,000 രൂപ). കലാമണ്ഡലം കൃഷ്ണദാസ് (തിമില) (യുവപ്രതിഭ പുരസ്‌കാരം), കെ.വി.ചന്ദ്രന്‍ വാരിയര്‍ (മരണാനന്തര ബഹുമതി/മുകുന്ദരാജ സ്മൃതി പുരസ്‌കാരം), ഊരമന രാജേന്ദ്രന്‍- കലാരത്നം എന്‍ഡോവ്‌മെന്റ്, കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ (മദ്ദളം)കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം (നാലു പേര്‍ക്കും 10,000 രൂപ വീതം). കോട്ടക്കല്‍ ഹരികുമാര്‍ (കഥകളി വേഷം)-വി.എസ്.ശര്‍മ എന്‍ഡോവ്‌മെന്റ്/ 4000 രൂപ), കലാമണ്ഡലം സിന്ധു (പൈങ്കുളം രാമച്ചാക്യാര്‍ സ്മാരക പുരസ്‌കാരം/8500 രൂപ), മണലൂര്‍ ഗോപിനാഥ് (വടക്കന്‍ കണ്ണന്‍ നായര്‍ സ്മൃതി പുരസ്‌കാരം/ 8500 രൂപ), കെ.വി.പ്രഭാവതി (കെ.എസ്.ദിവാകരന്‍ നായര്‍ സ്മാരക സൗഗന്ധികം പുരസ്‌കാരം/ 5000 രൂപ), കലാമണ്ഡലം പ്രവീണ്‍ (കഥകളി വേഷം)(ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്/ 3000 രൂപ).
കലാമണ്ഡലം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ഇ.വാസുദേവനും എം.ഉണ്ണികൃഷ്ണനും ഫെലോഷിപ്പ്
- Advertisement -