27.4 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

യുഡിഎഫിനെ ചലനാത്മകമാക്കി ചാലിശ്ശേരി

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:സൗമ്യ ഭാവത്തിലൂടെ ഐക്യജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ നയിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ജോസഫ് ചാലിശ്ശേരിയുടെ പടിയിറക്കം. അധ്യാപക വേഷം അഴിച്ചുവെച്ചാണ് ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകുന്നത്.
പെരുമ്പിലാവ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ജോസഫ് ചാലിശ്ശേരിക്ക് ആരും അറിയാത്ത ഒരു മുഖം കൂടിയുണ്ട്: കാര്‍ട്ടൂണിസ്റ്റിന്റെ മുഖം. തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എക്‌സ്പ്രസ്സ് ദിനപത്രത്തിലാണ് അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നത്. സഹകാരി എന്ന നിലയിലും മികച്ച സംഭാവനകളാണ് ചാലിശ്ശേരിയുടേതായി ഉള്ളത്. നേരത്തെ കൊച്ചിന്‍ കാര്‍ഷിക വികസന ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ബാങ്ക് വിഭജിക്കപ്പെട്ട ശേഷം കുന്നംകുളം കാര്‍ഷിക വികസന ബാങ്കിന്റെ പ്രസിഡന്റ് പദവി വഹിക്കുകയാണ്.
ഒന്‍പത് വര്‍ഷം മുന്‍പ് 2013 ലാണ് യുഡിഎഫിനെ ജില്ലയില്‍ നയിക്കാന്‍ നിയോഗിക്കപ്പെടുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പുതിയ നിയോഗം.യുഡിഎഫിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഭാവം നല്‍കിയാണ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പടിയിറക്കം. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ഘടക കക്ഷികളെയും വിശ്വാസത്തിലെടുത്തും അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്കിയുമുള്ള ചാലിശ്ശേരി മാഷിന്റെ പ്രവര്‍ത്തനം ഒരു മുന്നണിയെ എങ്ങനെ നയിക്കണം എന്നതിന്റെ മികച്ച ഉദാഹരണം കൂടിയായിരുന്നു.മാറ്റത്തിന് വഴിയൊരുക്കാന്‍ ചെയര്‍മാന്‍ പദം ഒഴിയുമ്പോഴും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാകാന്‍ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് പറയുന്നു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -