24 C
Thrissur
വെള്ളിയാഴ്‌ച, ജൂലൈ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഓണ്‍ലൈനിലൂടെ പണം തട്ടിപ്പ്: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

വായിരിച്ചിരിക്കേണ്ടവ

ഇരിങ്ങാലക്കുട:ഓണ്‍ലൈനിലൂടെ ആളുകളെ വഞ്ചിച്ച് വന്‍തുകകള്‍ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ അജിത് കുമാര്‍ മണ്ഡല്‍(22)നെയാണ് അറസ്റ്റ് ചെയ്തത്.2021 ഒക്ടോബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവിന്റെ 40,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അപ്‌ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്ബിഐയുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ച് കൊടുത്തതാണ് തട്ടിപ്പിന്റെ തുടക്കം.
തനിക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് അറിയാതെ മേല്‍ പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും തുടര്‍ന്ന് എസ്ബിഐയുടേതെന്ന് തോന്നിപ്പിക്കുന്ന വെബ്ബ് സൈറ്റില്‍ തന്റെ ബാങ്ക് ഡീറ്റയില്‍സും ഡെബിറ്റ് കാര്‍ഡ് ഡീറ്റയില്‍സും തുടര്‍ന്ന് തന്റെ മൊബൈലിലേക്ക് വന്ന് ഒടിപികളും കൊടുക്കുകയായിരുന്നു.തുടര്‍ന്ന് രണ്ട് ട്രാന്‍സാക്ഷനുകളിലൂടെ 40,000 ത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു.
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രയ്ക്ക് പരാതി നല്‍കി.വിവിധ അഡ്രസ്സിലുള്ള 50 ല്‍ പരം സിംകാര്‍ഡുകളും 25-ാളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നു.ഒരു കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണുകളും സിം നമ്പറുകളും പിന്നീട് പ്രതി ഉപയോഗിക്കാറില്ല.പ്രതി ഉപയോഗിക്കുന്ന സിം നമ്പറുകളെല്ലാം വ്യാജമായി മറ്റുള്ളവരുടെ അഡ്രസ്സില്‍ ഉള്ളതുമായിരുന്നു.
ഓണ്‍ലൈന്‍ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്ന് ജാര്‍ഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ പോലീസ് അംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലായി.ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. അങ്ങിങ്ങ് ഒറ്റപ്പെട്ട ചെറിയ വീടുകള്‍. ചെറിയ വീടുകള്‍ക്കിടയില്‍ കാണപ്പെട്ട ഒരു ആഡംബര വീട് പോലീസില്‍ കൗതുകമുണര്‍ത്തി. ആ വീടിന്റെ മുന്നില്‍ മറ്റ് ഗ്രാമവാസികളില്‍ നിന്ന് വേറിട്ട രീതിയില്‍ വസ്ത്രം ധരിച്ച് കാണപ്പെട്ട ഒരു ചെറുപ്പക്കാരനില്‍ പോലീസിന് സംശയം തോന്നുകയും അയാളുടെ അടുത്തേക്ക് പെട്ടെന്ന് എത്തിയ പോലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് ആ ചെറുപ്പക്കാരന്‍ പറഞ്ഞ മറുപടിയാണ് ”മേം സൈബര്‍ വാലാ നഹീ ഹും’.
പ്രതിയെ പറ്റി ചോദിച്ചപ്പോള്‍ പേടിച്ചിരണ്ട് ആ ചെറുപ്പക്കാരന്‍ ആ ആഡംബര വീട്ടിലേക്ക് വിരല്‍ ചൂണ്ടി. താനാണ് ആ വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവന്മാര്‍ കൊന്നു കളയുമെന്നും ആ ചെറുപ്പക്കാരന്‍ പോലീസിനോട് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പേര് കേട്ട സ്ഥലങ്ങളാണ് ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ജാംതര, ഗിരിഡി,രകാസ്‌കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങള്‍. ഭൂരിഭാഗം പേരും ഗ്രാമീണരാണ്. തട്ടിപ്പ് നടത്തുന്നവര്‍ പരാമാവധി +2 വരെ പഠിച്ചിട്ടുള്ളവരാണ്.അപൂര്‍വ്വം ചിലര്‍ ബി.ടെക് തുടങ്ങിയ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയവരാണ് പ്രതികള്‍ക്ക് തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ക്ക് ആളുകള്‍ക്ക് പരിശീലനം കൊടുക്കുന്നത്.
22 വയസ്സിനുള്ളില്‍ തന്നെ പ്രതിക്ക് ബാംഗ്‌ളൂര്‍, ഡെല്‍ഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് 4 ഏക്കറോളം സ്ഥലവുമുണ്ട്.കൂടാതെ ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളുമുണ്ട്. പ്രതിക്ക് രണ്ട് പേഴ്‌സണല്‍ ബാങ്ക് അക്കൌണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൌണ്ടുകളുമുണ്ട്

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -