35 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഉന്നതരുടെ പേര് പുറത്ത് പറയാതിരിക്കാന്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന് ഇഡി

വായിരിച്ചിരിക്കേണ്ടവ

ന്യൂഡല്‍ഹി:ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്‌നയെ പൊലീസ്, ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.മൂന്നാം പ്രതി സന്ദീപ് നായര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി, തുടര്‍ന്നു കേരള പൊലീസ് കേസെടുത്തു, ഒന്നാം പ്രതി സരിത്തിനും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭീഷണി നേരിടേണ്ടി വന്നു. കേസിലെ 1 മുതല്‍ 3 വരെ പ്രതികളായ പി.എസ്.സരിത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സംസ്ഥാന സര്‍ക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നു. നാലാം പ്രതിയും സര്‍ക്കാരിലെ ഉന്നതനുമായ എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണിതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
വ്യാജ ആരോപണങ്ങള്‍ വഴി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണു പൊലീസ് ശ്രമിക്കുന്നത്. കേസിന്റെ വിചാരണ കേരളത്തില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തതു തന്നെ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണം ശരിയാണോയെന്നു പരിശോധിക്കാന്‍ ഏകാംഗ കമ്മിഷനെ വയ്ക്കുന്ന അസംബന്ധ നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടായി.മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ടി.ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ശിവശങ്കരന്‍ നിരപരാധിയാണ് എന്നിങ്ങനെയാണ് സന്ദീപ് പറഞ്ഞതെന്നും സത്യവാങ്മൂലത്തിലൂടെ ഇഡി അറിയിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -