24.7 C
Thrissur
ശനിയാഴ്‌ച, സെപ്റ്റംബർ 21, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഐശ്വര്യത്തിന്റെ പ്രതീകമായി തൃക്കാര്‍ത്തിക ആഘോഷിച്ചു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്‍ചെരാതുകളില്‍ കാര്‍ത്തിക ദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കാര്‍ത്തിക ആഘോഷിച്ചു.വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാര്‍ത്തിക ദിനം ആചാര വിധികളോടെ ആചരിക്കുമ്പോള്‍ ദേവി ഭക്തരുടെ ജീവിതത്തിലും ഐശ്വര്യം പകര്‍ത്തുന്നു എന്നാണ് വിശ്വാസം.
വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. കാര്‍ത്യായനി പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ഇന്നലെ പരമപ്രധാനമായിരുന്നു.കേരളത്തില്‍ ദേവിയുടെ പ്രീതിക്കായാണ് തൃക്കാര്‍ത്തിക ആഘോഷിക്കുന്നത്.വൃശ്ചിക മാസത്തിലെ പൗര്‍ണ്ണമിയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസം ആണ് കേരളത്തില്‍ തൃക്കാര്‍ത്തികയായി ആഘോഷിക്കുന്നത്.ചൊവ്വാഴ്ച കാര്‍ത്തിക നാള്‍ പ്രകാരം കൂടുതലുണ്ടായിരുന്നുവെങ്കിലും പൗര്‍ണമി ഇന്ന് വന്നുചേര്‍ന്നതിനാലാണ് തൃക്കാര്‍ത്തിക ഇന്ന് ആഘോഷിച്ചത്.
ക്ഷേത്രങ്ങളില്‍ എണ്ണയും നെയ്യുമായി ചിരാതുകളും വിളക്കുകളും തെളിഞ്ഞു.ലളിതാസഹസ്രനാമം, കനകധാരാസ്‌തോത്രവും പാരായണം ചെയ്തു.ശ്രീവടക്കുംന്നാഥനിലും അയ്യന്തോളും ലാലൂരും ചെമ്പുക്കാവും കൊടുങ്ങല്ലൂരും മരുതൂരും അടക്കം പ്രധാന ദേവീ ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ ദീപം തെളിഞ്ഞു.വീടുകളിലും ചിരാതുകള്‍ തെളിഞ്ഞു.ശ്രീ വടക്കുംനാഥ ക്ഷേത്രത്തില്‍ വൈകീട്ട് ശ്രീ പാര്‍വതിക്ക് വിശേഷാല്‍ അലങ്കാരങ്ങള്‍ നടത്തി.ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി യുടെ നേതൃത്വത്തില്‍ തെക്കേ ഗോപുരത്തില്‍ കാര്‍ത്തിക പൂജ നടന്നു.തെക്കേ ഗോപുരം കേന്ദ്രീകരിച്ച് പ്രത്യേക ദീപ കാഴ്ച ഒരുക്കി.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -