27.5 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കൊച്ചിയില്‍ ബംഗാള്‍ സ്വദേശിനിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കേരളം വിട്ടെന്ന് പൊലീസ്

വായിരിച്ചിരിക്കേണ്ടവ

കൊച്ചി: നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കേരളം വിട്ടെന്ന് പോലീസ്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ടാക്സിയില്‍ കൊച്ചിവിട്ട പ്രതി കാഞ്ഞങ്ങാട് വരെ എത്തിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം പ്രതി ഫാറൂഖിനായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
അതിര്‍ത്തിയിലൂടെ പ്രതി കര്‍ണാടകയിലേക്ക് കടക്കാനുള്ള സാധ്യതയാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തി സ്ഥലംവിടും മുമ്പ് തന്നെ ഫാറൂഖ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ മൊബൈല്‍ ലൊക്കേഷന്‍ മുഖേന പ്രതിയിലേക്ക് എത്തിച്ചേരാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കലൂര്‍ ആസാദ് റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ ബംഗാള്‍ സ്വദേശിനി സന്ധ്യയെയാണ് തിരുമുകേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഫാറൂഖ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇടത് കൈയിലും പുറത്തും ആഴത്തില്‍ മുറിവേറ്റ യുവതിയെ വിദഗ്ധ ശസ്ത്രക്രിയക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -