ഇരുപത്തിയൊന്നു വയസ്സുകാരിയായ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. മേയറാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി കൂടി ആര്യയ്ക്ക് സ്വന്തം . മുടവൻമുകൾ വാർഡിൽ നിന്നും വിജയിച്ച ആര്യ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു. ഓൾ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ്.
2019 ലെ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിലെ ജവഹർ നഗർ മുൻസിപ്പൽ കോർപറേഷനിൽ മേയർറായ മേഖല കാവ്യയായിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. ഇരുപത്തിയാറാം വയസിലാണ് കാവ്യ മേയർ പദവിയിലെത്തിയത്. കാവ്യയുടെ ഈ റെക്കോഡാണ് തിരുവനന്തപുരം മേയർ പദവിയിൽ എത്തുന്നതോടെ ആര്യ തകർക്കുന്നത്. ആര്യ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.
തിരുവന്തപുരം നഗരസഭാ മേയർ
SFI സംസ്ഥാന കമ്മിറ്റി അംഗം
ആര്യ രാജേന്ദ്രൻ…❤️
#അഭിവാദ്യങ്ങൾ.