29.7 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നൂറോളം മോഷണകേസിലെ പ്രതികളായ അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

വായിരിച്ചിരിക്കേണ്ടവ

ആൾതാമസമില്ലാത്ത വീടുകൾ കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവും സഹായിയായ യുവാവും അറസ്റ്റിൽ. കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി പനക്കൽ വീട്ടിൽ ചന്ദ്രൻ പനക്കൽ ചന്ദ്രൻ (63),കോഴിക്കോട് താമരശ്ശേരി സ്വദേശി കൂരപോയ്യിൽ വീട്ടിൽ മുഹമ്മദ് നിസ്സാർ (29 ) എന്നിവരാണ് അറസ്റ്റിലായത് .

കഴിഞ്ഞ മാസം മൂന്നാo തിയതി ചാവക്കാട് പുതിയറയിലുള്ള മുഹമ്മദ് അഷറഫ് എന്നയാളുടെ പൂട്ടികിടന്നിരുന്ന വീടിൻ്റെ പിൻവാതിലിൻ്റെ പൂട്ടു പൊളിച്ചു അകത്തുകടന്നു അലമാരിയിൽ സൂക്ഷിച്ചിരുന്ന 37 പവനോളം സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കേസിൻ്റെ അന്വേഷണത്തിനൊടുവിലാണ് നിരവധി മോഷണ കവർച്ച കേസുകളിലെ പ്രതികളായ മോഷ്ടാക്കൾ പോലീസ് പിടിയിലാകുന്നത് . ഈ കേസിലെ മറ്റൊരു പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്തത് .

മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ കർണാടക , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഒളിത്താവളങ്ങളിൽ താമസിച്ചുവരികയായിരുന്നു .മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്ത പ്രതികളെ ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരുടെ ഒളിത്താവളത്തിൽ നിന്നും ചാവക്കാട് പോലീസും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും പിടികൂടുന്നത് . കേരളത്തിലെ വിവിധ ജില്ലകളിലെ മോഷണകേസുകളിൽ പ്രതികളായ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കാനായി പോലീസിനു കഴിഞ്ഞു.
ചാവക്കാട് പുതിയറയിൽനിന്നും മോഷണം നടത്തിയതിനു ശേഷം രക്ഷപെടാനായി മണത്തലയിലുള്ള വീട്ടിൽ നിന്നും അമ്പതിനായിരം രൂപയോളം വില വരുന്ന ബൈക്കും മോഷ്ടിച്ചു.

 

 

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -