തൃശൂര്‍:പടിഞ്ഞാറെ കോട്ടയില്‍ നിന്നും കളക്ട്രേറ്റിലേക്ക് പോകുന്ന മോഡല്‍ റോഡിന്റെ പണി പൂര്‍ത്തീകരിച്ച് ഏഴ് വര്‍ഷമായിട്ടും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെക്കോട്ടയിലെ ലീഡര്‍ സ്ക്വയറിന് സമീപത്തുള്ള കള്ക്ട്രേറ്റിലേക്കുള്ള വഴിയില്‍ മനുഷ്യ വിളക്കുകള്‍ സ്ഥാപിച്ചു. മുന്‍ മേയറും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ഫെവിന്‍ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു.
ഫ്രാന്‍സിസ് ചാലിശ്ശേരി, കെ.എച്ച്.ഉസ്മാന് ഖാന്, ജെന്സന് ജോസ് കാക്കശ്ശേരി, സി.സി.ഡേവി, കെ.ഗോപാലകൃഷ്ണന്, റിജോയ് ജോയ്സണ്‍, സി.ജെ.വാറുണ്ണി, തിമോത്തി വടക്കന്‍, ജെരാര്‍ദ്ദ് കൊക്കന്, ലീന പ്രഹ്ളാദന്, സന്തോഷ് കാനാട്ടുകര, കെന്നി വളപ്പില, നിഷാദ് വര്‍ഗ്ഗീസ് കുറ്റിക്കാടന്‍, തോമസ് ഉങ്ങന്, കെ.എം.വര്‍ഗ്ഗീസ്, ബിനോജ് ലാസര്‍, ജോസഫ് തേറാട്ടില്‍, സാന്‍ജോ ജോഷി, ലിറോയ്, ജോസ് എലുവത്തിങ്കല്‍, രാമചന്ദ്രന് പുതൂര്‍ക്കര, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.