31 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മല്ലികാ സാരാഭായി കലാമണ്ഡലം ചാന്‍സിലര്‍

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം:ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത നര്‍ത്തകിയായ പത്മഭൂഷണ്‍ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ചാന്‍സിലര്‍ പദവിയിലേക്ക് നിയമിച്ചു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ മേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി.
1953ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976ല്‍ ഡോക്ടറേറ്റും നേടി. ചെറുപ്പത്തിലേ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്‌സിന്റെ ‘ദി മഹാഭാരത’ എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചാണ് ശ്രദ്ധേയയായത്.
ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഒരു സാമുഹിക പ്രവര്‍ത്തകകൂടിയാണ്. മല്ലികയുടെ അഹമ്മദാബാദിലെ ‘ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ്.ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മല്ലികയുടെ ഓര്‍മകളുടെ സമാഹാരമാണ് ഫ്രീ ഫാള്‍: മൈ എക്സ്പെരിമെന്റ്സ് വിത് ലിവിങ്’. ടി.വി. ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മല്ലിക.
സാമൂഹികപരിവര്‍ത്തനത്തിനാണ് കലയെ അവര്‍ പ്രധാനമായും ഉപയോഗിക്കുന്നത്.ചെറുപ്പത്തിലേ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നു മല്ലിക.1975 ല്‍ ഗുജറാത്ത് സര്‍ക്കാറിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ്,1977 ല്‍ പാരീസിലെ തിയേറ്റര്‍ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്‌കാരം,1984 ല്‍ ഷീഷ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം,1999ല്‍ ഫ്രെഞ്ച് സര്‍ക്കാറിന്റെ ഷെവലിയര്‍ ഡി പാംസ് അക്കാഡെമിക് പുരസ്‌കാരം,2000 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം,2007 ല്‍ തിയേറ്റര്‍ പാസ്റ്റ തിയേറ്റര്‍ അവാര്‍ഡ്,2009 ദാവോസ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ അവാര്‍ഡ്,അഹമ്മദാബാദ് ഭാരത് അസ്മിത ജനശ്രേഷ്ഠ അവാര്‍ഡ്,ശ്യാം മുന്‍ഷി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.2005 ല്‍ നോബല്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടു.2010ത്തില്‍ ഇന്ത്യ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -