തൃശൂര്‍: വനവാസികളെയും മത്സ്യതൊഴിലാളികളെയും പട്ടണവാസികളാക്കി അവരുടെ പാര്‍പ്പിടവും തൊഴിലിടങ്ങലും സംസ്‌ക്കാരത്തേയും തകര്‍ക്കാന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് ഒത്താശ ചെയ്യുന്നത് ഭരണകൂടി ഭീകരതയാണെന്ന് വര്‍ക്കേഴ്സ് ഇന്ത്യാ ഫെഡറേഷന്‍ സ്ഥാപക നേതാവും ലത്തീന്‍ രൂപതാ വികാരിയുമായ ഫാ.ജോസ് വട്ടക്കുഴി അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ കളക്ടറേറ്റിനു മുന്നില്‍ സംഘടിപ്പിച്ച വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യ സമിതിയുടെ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം ഐക്യദാര്‍ഢ്യ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ അഡ്വ.മനോജ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഡേവിസ് കണ്ണനായ്ക്കല്‍, ഫാ.വിന്‍ കുരിശിങ്കല്‍, ഫാ.ബിയോണ്‍ തോമാസ്, പി.ന്‍െ.പ്രോവിന്റ്, സുജോബി ജോസ്, പി.ജെ.മോന്‍സി, ഡോ.എം.പ്രദീപ്, കെ.കെ.ഷാജഹാന്‍, ടി.ജെ.ബ്രിസ്റ്റോ, ജോണ്‍ രാജന്‍,ബേബി, ജിന്നറ്റ് മാത്യു, ജോയ് കൈതാരം, ദിവാകരന്‍ പള്ളത്ത്, ജോസ് ചിറയത്ത്, വി.എസ്.ഗിരീശന്‍ മാസ്റ്റര്‍, ജോര്‍ജ്ജ് തോമസ് നിരപ്പുകാലായില്‍, കെ.സി.കാര്‍ത്തികേയന്‍, അമ്മിണിചന്ദ്രന്‍, അഡ്വ.എം.എം.ഗ്രെയ്സി, ഔസേപ്പ് ആന്റോ, കെ.വി.ബിജു സംസാരിച്ചു.
തൃശൂരില്‍ വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം

- Advertisement -