സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ സില്‍വര്‍ പൊംപാനോ ഹാച്ചറിയിലേക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് വേണ്ടി സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 4 ന് വൈകീട്ട് 3 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480- 2819698.