31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മാലിന്യശേഖരണത്തിലെ ഹൈടെക് മാതൃക; ക്യൂ ആർ കോഡുമായി കുന്നംകുളം നഗരസഭ

വായിരിച്ചിരിക്കേണ്ടവ

 

മാലിന്യശേഖരണ സംസ്ക്കരണ പദ്ധതിയിൽ നൂതന സംവിധാനങ്ങൾ അവതരിപ്പിച്ച് ജനകീയമാവാൻ  കുന്നംകുളം നഗരസഭ. അജൈവ മാലിന്യ ശേഖരണം കൂടുതൽ കാര്യക്ഷമമാക്കാൻ എല്ലാ വീടുകളിലും ക്യൂ ആർ കോഡ് സംവിധാനം  ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് നഗരസഭ.

ഹരിത കർമ്മ സേനാംഗങ്ങൾ അജൈവ മാലിന്യ ശേഖരണത്തിനെത്തുന്ന ദിവസങ്ങൾ മുൻകൂട്ടി   വീടുകളിൽ അറിയിക്കാനും  മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട്  ഓരോ വീടുകളിലെയും അസൗകര്യങ്ങൾ ഹരിതകർമ്മസേനയെ അറിയിക്കാനും ഇതുവഴി സാധിക്കും.

നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ വീടുകളും സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിൽ എത്രത്തോളം  പങ്കാളികളാകുന്നു എന്നതും ഹരിത കർമ്മസേനയുടെ  പ്രവർത്തനങ്ങൾ അധികൃതർക്ക്  വിലയിരുത്താനും ക്യുആർ കോഡ് സംവിധാനം  വഴി സാധിക്കും. ഇതിന് പുറമെ മാലിന്യ ശേഖരണത്തിലെ അപാകതകൾ എന്തെന്ന് കണ്ടെത്താനും അത് പരിഹരിക്കാനും ക്യൂ ആർ കോഡിലൂടെ സാധിക്കും.

അജൈവ മാലിന്യ ശേഖരണത്തിന്  ഓരോ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്ന യൂസർഫീ ഗൂഗിൾ പേ വഴി അടയ്ക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് നഗരസഭ അറിയിച്ചു.

നല്ല വീട് നല്ല നഗരം പദ്ധതിയിലൂടെ നഗരത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവ മാലിന്യ സംസ്ക്കരണത്തിന് ബയോബിന്നുകളും അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ്മസേനയും രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കുന്നംകുളം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -