തൃശൂർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൾമൊണറി
മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ
വിഭാഗങ്ങളിലാണ് കരാടിസ്ഥാനത്തിൽ ലക്ചർമാരെ നിയമിക്കുന്നത്.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പും ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം
ഈ മാസം മുപ്പതാം തീയതി രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകേണ്ടതാണ്. പി ജി വിഭാഗം ലക്ചറർക്ക് പരമാവധി 70,000 രൂപയും എം ബി ബി എസ് വിഭാഗം 42,000 രൂപയുമായിരിക്കും വേതനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0487-2200310, 2200319.
കരാറടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

- Advertisement -