വടൂക്കര, തൃശൂര്‍: നാടക രചയിതാവും സംവിധായകനും അഭിനേതാവുമായ തോപ്പിൽ തിലകൻ (62) അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെക്കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന തിലകൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറിയും മണ്ഡലം കമ്മിറ്റിയംഗവുമായ സോഫി തിലകനാണ് ഭാര്യ. മക്കൾ: വിഷ്ണു (അമേരിക്ക), വൈശാഖ് (കാനഡ). മരുമകൾ: അഞ്ജു. സംസ്കാരം 25ന് 12 മണിക്ക് വടൂക്കര ശ്മശാനത്തില്‍ .