35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ : ചാലക്കുടിയിൽ യോഗം ചേർന്നു.

വായിരിച്ചിരിക്കേണ്ടവ

ചാലക്കുടി നിയോജകമണ്ഡലത്തിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സനീഷ് കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ സ്ഥാപനങ്ങൾ സജ്ജമാണെന്നും ആശുപത്രികളിലും പുറത്തും സ്വീകരിക്കേണ്ട നടപടികളുടെ മുൻകൂട്ടി തയ്യാറാക്കിയ വിശദമായ മാർഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നതെന്നും ആരോഗ്യവകുപ്പ് പ്രതിനിധികൾ യോഗത്തെ അറിയിച്ചു.

മഴക്കാലത്തിനു മുന്നോടിയായി നടത്തിവരാറുള്ള മെഡിക്കൽ ക്യാമ്പ് പുരോഗമിക്കുകയാണെന്നും മഴ ഭീഷണിയാകുന്ന സാഹചര്യത്തിൽ അതിരപ്പിള്ളി മേഖലയിലെ ആദിവാസികോളനികളിലെ ജനങ്ങളെ മാറ്റിപാർപ്പിക്കാനും സംരക്ഷണം ഒരുക്കുവാനും വനംവകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങൾ തയ്യാറാക്കിയതായും ഗതാഗത തടസങ്ങൾ നീക്കം ചെയ്യുവാനുള്ള ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്കം ഉൾപ്പടെയുള്ള പ്രതിസന്ധികൾ നേരിടാൻ തക്കവിധത്തിലുള്ള ഉപകരണങ്ങൾ തങ്ങൾക്ക് ലഭ്യമായിട്ടുണ്ടെന്നു അഗ്നിശമന സേന പ്രതിനിധികളും അറിയിച്ചു.

ഇറിഗേഷൻ കനാലുകളും പൊതുമരാമത്ത് റോഡുകളിലെ ഓവ് ചാലുകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമാക്കണമെന്നും വെള്ളക്കെട്ട് ഭീഷണി ഉണ്ടാകാതിരിക്കുവാനുള്ള നടപടികൾ ഉറപ്പുവരുത്തണമെന്ന് യോഗം ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകി.അപകടഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ച് നീക്കുവാനുള്ള നടപടികൾ ലഘൂകരിച്ചതായി ആർ ഡി ഒ യോഗത്തെ അറിയിച്ചു.

നഗരസഭ ചെയർമാൻ വി ഒ പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ,ജില്ലാ പഞ്ചായത്തംഗം ജെനിഷ് പി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഡിസാസ്റ്റർ മാനേജ്‍മെന്റ് ഡെപ്യൂട്ടി കലക്ടർ,
ആർ ഡി ഒ എം എച്ച് ഹരീഷ്, ഡോ.എൻ കെ കുട്ടപ്പൻ , തഹസിൽദാർ ഇ എൻ രാജു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി ഡി സിന്ധു, കെ എസ് ഇ ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ കെ, സുനിൽകുമാർ, ജനറേഷൻ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ടി എഫ് ഫ്രിനി, പെരിങ്ങൽക്കുത്ത് ഡാം സേഫ്റ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.സുരേഷ്‌കുമാർ ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രതിനിധി എസ് പി രവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -