മഴക്കാലപൂര്‍വ്വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തു.
പൊലീസ്, വിദ്യുച്ഛക്തി, റവന്യൂ, പൊതുമരാമത്ത്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍, കുടുംബശ്രീ, സഹകരണ ബാങ്ക്, ആരോഗ്യം, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പഞ്ചായത്ത് ജീവനക്കാരും, യോഗത്തില്‍ പങ്കെടുത്തു. പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല സമിതികള്‍ ചേരാനും അടിയന്തരസ്വഭാവമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിനായി സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി 20,000 രൂപ വരെ ചെലവഴിക്കാനുള്ള അനുവാദവും അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല സമിതിക്ക് നല്‍കി. ആര്‍.ആര്‍.ടി.യും, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രൂപീകരിക്കാന്‍ തീരുമാനിച്ചു.
വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് അടിയന്തര മുന്നൊരുക്കുങ്ങള്‍ക്ക് വില്ലേജ് അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, എന്നിവരടങ്ങുന്ന മൂന്ന് പ്രദേശിക വില്ലേജ് സമിതികള്‍ക്ക് രൂപം കൊടുത്തു. പകർച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഗൃഹസന്ദർശനം വാർഡ് തല സമിതികളുടെ നേതൃത്വത്തിൽ നടക്കും. വില്ലേജ് തല ജനകീയ സമിതികളുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.