തകർത്ത് പെയ്യുന്ന കാലവർഷത്തിലും മൈതാനം നിറയെ കാല്പന്തിന്റെ ആവേശം ചൊരിഞ്ഞ് റവന്യൂ കായികോത്സവം.
സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരങ്ങൾക്ക്
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ജിജോ ജോസഫാണ് കിക്കോഫ് നിർവഹിച്ചത്.

റവന്യൂ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം
















സംസ്ഥാന റവന്യൂ കായികോത്സവത്തിലെ ഫുട്ബോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജിജോ ജോസഫ് പറഞ്ഞു. സന്തോഷ് ട്രോഫി മത്സരങ്ങളിൽ തന്ന അകമഴിഞ്ഞ പിന്തുണയ്ക്കുള്ള നന്ദി രേഖപ്പെടുത്താനും താരം മറന്നില്ല.
ജില്ലാതല റവന്യൂ കായികോത്സവത്തിൽ ഫുട്ബോൾ മത്സരങ്ങളിൽ വിജയിച്ച 15 ടീമുകളാണ് സംസ്ഥാന
കായികോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
ജില്ലകളെ പ്രതിനിധാനം ചെയ്ത് 14 ടീമുകളും ഒരു ഹെഡ്ക്വാർട്ടേഴ്സ് ടീമും ഉൾപ്പെടുന്ന മത്സരത്തിൽ 30 മിനിറ്റ് ദൈർഘ്യമാണ് ഓരോ മത്സരങ്ങൾക്കും അനുവദിച്ചിട്ടുള്ളത്. ഇന്ന് (മെയ് 22)
കോർപ്പറേഷൻ സ്റ്റേഡിയത്തിൽവെച്ച് നടക്കുന്ന ഫുട്ബോൾ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങളോടെ സംസ്ഥാന റവന്യൂ കായികോത്സവത്തിന് തിരശ്ശീല വീഴും. മെയ് 14 മുതലാണ് കായികോത്സവം ആരംഭിച്ചത്.
എ ഡി എം റെജി പി ജോസഫ്, തഹസിൽദാർ ടി ജയശ്രീ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ എന്നിവർ പങ്കെടുത്തു.