ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 10 നും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി അവധിക്കാല ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു.
പഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും, പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. കായിക മേഖലയില്‍ കരുത്തുറ്റ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള വിവിധ കായിക പരിപാടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിനും പഞ്ചായത്ത്തല ടീം രൂപീകരിക്കുന്നതിതിന്റെയും ഭാഗമായാണ് അവധിക്കാല ഫുട്‌ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചത്. 15 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യഘട്ട പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് തുടര്‍പരിശീലനം നല്‍കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് അക്കാദമി ആരംഭിക്കും.
പനങ്ങാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എ നൌഷാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എ അയൂബ്, സെക്രട്ടറി ഇന്‍ ചാര്‍ജ് എ രതി പഞ്ചായത്ത് അംഗങ്ങളായ ടി എസ് ശീതള്‍, സജിത പ്രദീപ്, പരിശീലകരായ റഷീദ് മാസ്‌ററര്‍, പി ആര്‍ സൈജു മാസ്റ്റര്‍, എം.ഇ.എസ് അസ്മാബികോളേജ് കായികാധ്യാപകന്‍ ബിന്ദില്‍ മാസ്റ്റര്‍, പനങ്ങാട് ഹൈസ്‌കൂള്‍ മാനേജര്‍ ലോലിത ടീച്ചര്‍, വെമ്പല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് കാട്ടകത്ത്, കെ ആര്‍ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.