ആഘോഷങ്ങൾ പാടേമറന്ന ഒരാണ്ട്

0
45

അന്ത്യത്തോട് അടുക്കുമ്പോൾ പോലും വിട്ടുമാറാതെ ചേർന്നു നിൽക്കുന്ന കോവിഡ്-19 ജനജീവിതത്തെ സ്തംഭിപ്പിക്കുക മാത്രമല്ല, മലയാളി മനസ്സുകളില്‍ ആഹ്ലാദമായിരുന്ന ആഘോഷങ്ങള്‍ പോയി മറയുന്നതിന് സാക്ഷിയാകുകയും ചെയ്യ്തു.


കടന്നുപോയ ഓണവും ബക്രീദും
വരാനിരിക്കുന്ന ക്രിസ്തുമസും പ്രതീക്ഷകൾക്ക് അപ്രിയമാണ്. സർക്കാർ പുറപ്പെടുവിച്ച
മാനദണ്ഡങ്ങൾ പാടേമറന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്ന ഇലക്ഷൻ പ്രചാരണത്തിനും, വോട്ടെണ്ണലിനും, സത്യപ്രതിജ്ഞ ചടങ്ങിലും ജനം തടിച്ചുക്കൂടി.

ഓരോഘട്ടങ്ങളിലായി തുറന്നു കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പ്രവർത്തനമേഖലകളും പ്രധാനമായും ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളും വരുംദിവസങ്ങളിൽ കോവിഡ്-19ന് ആക്കം കൂട്ടുവാനുള്ള സാധ്യതകള്‍ ജനങ്ങൾ ഭയക്കുന്നു.

സമാധാന സന്ദേശവുമായി വരുവാനിരിക്കുന്ന ക്രിസ്തുമസ് രാവും, പിറക്കാനിരിക്കുന്ന പുതുവർഷവും രോഗവ്യാപനം കൂട്ടുവാൻ സാധ്യതകളേറെ. ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡിന്റെ വകഭേദം ജനങ്ങൾക്കുള്ളിൽ ഭീതി കൂട്ടുമ്പോഴും വേണ്ട മുൻകരുതലുകളെല്ലാം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു.