32.6 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ജൂൺ 4 ന്

വായിരിച്ചിരിക്കേണ്ടവ

മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നിർമ്മിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജൂൺ 4ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും.

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ബ്ലോക്ക് തലത്തിൽ സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ എ ഹസ്ഫലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജാ ബാബു, വത്സമ്മ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജയെയും കൺവീനറായി ബി.ഡി.ഒ എം എസ് വിജയയെയും ട്രഷററായി മതിലകം സി.ഡി.പി.ഒ കെ കെ ലളിതയെയും തെരഞ്ഞെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -