34.3 C
Thrissur
ചൊവ്വാഴ്‌ച, ഏപ്രിൽ 23, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജനകീയ ഹ്രസ്വചിത്ര മത്സര വിജയികളെ പ്രഖ്യാപിച്ചു

വായിരിച്ചിരിക്കേണ്ടവ

സി.അച്യുതമേനോന്‍ ഗവൺമെന്റ് കോളേജ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് കോളേജിലെ എന്‍.എസ്.എസ്. വിഭാഗം നടത്തിയ അഖില കേരള ജനകീയ ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വരടിയം ഗവ. യു.പി.സ്‌കൂളില്‍ വെച്ച് തെരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

വിജയികൾക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജൂണ്‍ 20ന് നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഡോ.സോണി ടി എൽ അവാര്‍ഡ് പ്രഖ്യാപനം നടത്തി. നടനും ഫലിത പ്രഭാഷകനുമായ നന്ദകിഷോര്‍ ചടങ്ങില്‍ വെച്ച് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നിര്‍മ്മിച്ച വ്യതിചലനം എന്ന ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങ് അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷയായിരുന്നു. പി.ടി.എ. പ്രസിഡന്റ് കെ കൃഷ്ണകുമാര്‍, പഞ്ചായത്ത് മെമ്പര്‍ സി ബി സജീവന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ ആർ സിന്ധു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ദാമോദരന്‍ പാഴൂര്‍, അധ്യാപക പ്രതിനിധി എം വി മിനി, കോളേജ് എന്‍.എസ്.എസ്. ഓഫീസര്‍ ഡോ.ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

മത്സര വിജയികൾ

മികച്ച ചിത്രം- ‘വീടും സ്ഥലവും വില്‍പനയ്ക്ക്’ (ശുചിത്വ മിഷന്‍, എറണാകുളം), മികച്ച അറിവ് പകരുന്ന ചിത്രം- ഗ്രാമസഭ (ഗ്രാമസഭാ നിയമങ്ങള്‍ മുഴുവന്‍ 30 മിനുട്ടില്‍ പറയുന്ന ചിത്രം. നിര്‍മ്മാണം- അനില്‍ ചേലക്കര, റൂറല്‍ ഡെവലപ്പ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍),
മികച്ച സംവിധായകന്‍- ബാബു വാക (വീടും സ്ഥലവും വില്പനയ്ക്ക്), മികച്ച തിരക്കഥാകൃത്ത്- യദുകൃഷ്ണന്‍ (അക്ഷരസേന), മികച്ച ഛായാഗ്രാഹകന്‍- അജയ് ടി എ (ഷേഡ്) , മികച്ച ചിത്രസംയോജകന്‍- സജീഷ് നമ്പൂതിരി (ഗ്രാമസഭ, കൂട്ടമണി, വീടും സ്ഥലവും വില്‍പനയ്ക്ക്, ടി എസ് ബി, ത്രിതലം, സല്‍പ്രവൃത്തിയ്ക്ക് സ്വാതന്ത്ര്യം) , മികച്ച ശബ്ദലേഖകന്‍- റിച്ചാര്‍ഡ് അന്തിക്കാട് (ഗ്രാമസഭ, കൂട്ടമണി, വീടും സ്ഥലവും വില്‍പനയ്ക്ക്, ടി എസ് ബി ത്രിതലം, സല്‍പ്രവൃത്തിയ്ക്ക് സ്വാതന്ത്ര്യം), മികച്ച ശബ്ദം നല്‍കല്‍ അഭിനന്ദ് വേലൂര്‍ (വീടും സ്ഥലവും വില്‍പനയ്ക്ക് – മാടമ്പിന്റെ ശബ്ദം), മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍- പി ഡി തോമസ് (ത്രിതലം), മികച്ച നടന്‍ :നന്ദകിഷോര്‍ (വീടും സ്ഥലവും വില്‍പനയ്ക്ക്, ഗ്രാമസഭ, സല്‍പ്രവൃത്തിയ്ക്ക് സ്വാതന്ത്ര്യം), സജി ആലപ്പുഴ (പശി – Father and Son as Double Role), മികച്ച സഹനടന്‍- നാരായണന്‍ ആത്രപ്പിള്ളി ( വീടും സ്ഥലവും വില്‍പനയ്ക്ക്, ഉച്ചപ്രാന്ത്), മികച്ച നടി- രൂപ ശരത് ബാബു (സുഗന്ധി), മികച്ച ഗാനരചന- ബി കെ ഹരി നാരായണന്‍ (മാമരം, തോല്‍ക്കാന്‍ സമ്മതിയ്ക്കാത്ത ബാലസുബ്രഹ്മണ്യന്‍), മികച്ച ആലാപനം- മുരളി പുറനാട്ടുകര (തോല്‍ക്കാന്‍ സമ്മതിയ്ക്കാത്ത ബാലസുബ്രഹ്മണ്യന്‍).

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -