29 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നുണപരിശോധന വേണമെന്ന് പ്രതികള്‍: കോടതിയില്‍ നാടകീയ സംഭവങ്ങള്‍

വായിരിച്ചിരിക്കേണ്ടവ

തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രഖ്യാപന വേളയില്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ വെള്ളാര്‍ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാര്‍ (24) എന്നിവര്‍ തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു.
തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം.സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.ഇയാള്‍ക്ക് പലഭാഷകളും അറിയാം.ഇയാളെക്കുറിച്ച് അന്വേഷിക്കണം.കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു.എന്നാല്‍ ഇതെല്ലാം കേട്ട കോടതി ഇതിനു പിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു. ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി.തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.
ശിക്ഷാവിധി സ്വാഗതാര്‍ഹമെന്ന് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് പ്രതികരിച്ചു.സാധാരണഗതിയില്‍ വധശിക്ഷ നല്‍കേണ്ട കേസാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ അന്വേഷണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ ദിനില്‍ പ്രതികരിച്ചു.ഫോറന്‍സിക് സംഘം വളരെ കൃത്യമായി മൃതദേഹപരിശോധന നടത്തി. തുടര്‍ന്ന് കേസില്‍ നേരിട്ട വെല്ലുവിളികളെയെല്ലാം ശാസ്ത്രീയപരിശോധനയിലൂടെയാണ് തരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -